Wednesday June 20th, 2018 - 10:28:pm
topbanner
Breaking News

യുവതിയുടെ ജീവനെടുത്ത് പ്രസവ ശസ്ത്രക്രീയ; ആശുപത്രിക്കെതിരെ ബന്ധുക്കള്‍

jithin
യുവതിയുടെ ജീവനെടുത്ത് പ്രസവ ശസ്ത്രക്രീയ; ആശുപത്രിക്കെതിരെ ബന്ധുക്കള്‍

തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരണപ്പെട്ടു. ഇളമ്ബ പൂവണത്ത്മൂട് കോടാലികോണം ബിനു നിവാസില്‍ ബിനുവിന്റെ ഭാര്യ സുനിത (36) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ആറ്റിങ്ങല്‍ സമദ് ഹോസ്പിറ്റലിലെ ചികിത്സാ പിഴവെന്ന് കാട്ടി ബന്ധുക്കള്‍ ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ മാസം 24നായിരുന്നു സുനിതയുടെ സിസേറിയന്‍ നടന്നത്. തുടര്‍ന്ന് ഇവരെ ഗുരുതര നിലയില്‍ തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലയ്ക്ക് മാറ്റിയിരുന്നു, എങ്കിലും മരണപ്പെട്ടു. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെത്തിച്ച് മൃതദേഹ പരിശോധന നടത്തി. മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് ദേശീയ പാതയില്‍ സമദ് ആശുപത്രിക്ക് മുന്നില്‍ വച്ചത് ഏറേ നേരം ഗതാഗതം തടസ്സപ്പെടാന്‍ കാരണമായി.

Read more topics: woman, died, pregnant, surgery
English summary
The woman died after a pregnant surgery; Relatives with complaint

More News from this section

Subscribe by Email