Saturday October 20th, 2018 - 3:36:am
topbanner
Breaking News

പ്രസവത്തെ തുടർന്ന് യുവതിയുടെ മരണം; കേസ് അട്ടിമറിച്ചെന്ന് ഭർത്താവ്

NewsDesk
പ്രസവത്തെ തുടർന്ന് യുവതിയുടെ മരണം; കേസ് അട്ടിമറിച്ചെന്ന് ഭർത്താവ്

ആലപ്പുഴ: സ്വകാര്യാശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച കേസില്‍ അന്വേഷണം പോലീസ് വഴിതെറ്റിച്ചതായി ഭർത്താവ്. യുവതിയുടെ ഭര്‍ത്താവ് കായംകുളം കണ്ടല്ലൂര്‍തെക്ക് അശ്വതിയില്‍ സുജിത്തും ആക്ഷന്‍കൗണ്‍സില്‍ ഭാരവാഹികളുമാണ് ആരോപണവുമായി രംഗത്തുവന്നത്.

സുജിത്തിന്റെ ഭാര്യ കാര്‍ത്തിക (26) കായംകുളം എബനേസര്‍ ആശുപത്രിയിലെ ചികിത്സാ പിഴവു കാരണമാണ് മരിച്ചതെന്നുകാട്ടി സുജിത് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. 2016 ഒക്‌ടോബര്‍ ആറിനാണ് പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവം മൂലം യുവതി മരിച്ചത്.

കായംകുളം പോലീസ് ഇതുസംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആലപ്പുഴ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിനുശേഷം രക്തവും വിസ്രയും തിരുവനന്തപുരം കെമിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് നല്‍കാന്‍ കൈമാറി.

10 മാസം കഴിഞ്ഞിട്ടും പോലീസ് സ്‌റ്റേഷനില്‍ തന്നെ ഇത് സൂക്ഷിക്കുകയാണ് ചെയ്തതെന്ന് സുജിത് വാർത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ജൂലൈ അഞ്ചിനാണ് ഇവ ലാബിലേക്ക് നല്‍കിയത്. കേസില്‍ മറ്റേതെങ്കിലും ഏജന്‍സിയി അന്വേഷണം നടത്തി നീതി ലഭ്യമാക്കണമെന്ന് സുജിത് ആവശ്യപ്പെട്ടു.

Read more topics: alappuzha, woman, died,
English summary
woman died following her delivery convicted the case
topbanner

More News from this section

Subscribe by Email