Thursday September 20th, 2018 - 2:58:pm
topbanner
Breaking News

കാമുകനോടുള്ള തീവ്രമായ പ്രണയം അവസാനിച്ചത് ആത്മഹത്യയില്‍

NewsDesk
കാമുകനോടുള്ള തീവ്രമായ പ്രണയം അവസാനിച്ചത് ആത്മഹത്യയില്‍

കോഴിക്കോട്: കാമുകനോടുള്ള തീവ്രമായ പ്രണയം കോഴിക്കോട്ടെ യുവതിയെ കൊണ്ടുചെന്നെത്തിച്ചത് ആത്മഹത്യയില്‍. കോഴിക്കോട് പാവങ്ങാട് പുതിയങ്ങായി സ്വദേശിയും മാളിലെ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയുമായ അന്‍സ(22) കഴിഞ്ഞദിവസമാണ് മാളിന്റെ മുകളില്‍ നിന്നും ആത്മഹത്യ ചെയ്തത്.

ഭര്‍തൃവീട്ടുകാരുടെ നിരന്തരമായ പീഡനമാണ് ആത്മഹത്യയ്ക്കിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. രണ്ടുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു അന്‍സ മാളിക്കടവ് സ്വദേശി അജന്തദാസുമായി വിവാഹിതയായത്.

പ്രണയത്തിലായിരുന്നെങ്കിലും അന്‍സയെ വിവാഹം കഴിക്കാന്‍ അജന്തദാസ് വിസമ്മതിച്ചിരുന്നു. ഒടുവില്‍ വീടിനുമുന്നില്‍ സത്യഗ്രഹമിരിക്കുമെന്നു
ഭീഷണിപ്പെടുത്തിയാണ് യുവതി വിവാഹം ചെയ്തത്.

വിവാഹശേഷവും അവഗണനയും പീഡനവും പതിവായപ്പോഴാണ് യുവതി മരണത്തില്‍ അഭയം തേടിയത്. തലേദിവസം രാത്രി അന്‍സയെ വീട്ടില്‍നിന്നും ഇറക്കിവിടാന്‍ ശ്രമിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.

ഒരു രാത്രികൂടി വീട്ടില്‍ തങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട അന്‍സ രാവിലെ പതിവുപോലെ ജോലിക്ക് ഇറങ്ങുകയും ഉച്ചയോടെ മാളില്‍നിന്നു താഴേക്കു ചാടുകയുമായിരുന്നു.

അന്‍സയ്ക്കു പലപ്പോഴും ഭക്ഷണം നല്‍കാറില്ലായിരുന്നെന്നും ഗ്യാസ് തുറന്നുവിട്ട് അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞദിവസം അന്‍സ വീട്ടില്‍ വിളിച്ച് തന്നെ ഭര്‍തൃവീട്ടുകാര്‍ കൊല്ലുമെന്നു പേടിക്കുന്നതായി പറഞ്ഞിരുന്നു. നിരന്തരമായ അവഗണനയെത്തുടര്‍ന്നു അന്‍സ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ശരണ്യ മോഹൻ അമ്മ ആയി: ഒരു നടിയ്ക്കും ഇത്തരത്തിലുള്ള അനുഭവം വന്നു കാണില്ല

വിവാഹമോചനം: പ്രിയദര്‍ശന്‍ കോടതിയില്‍ എത്തിയില്ല

സഹോദരിയും ഭര്‍ത്താവും തമ്മിലുള്ള അവിഹിതബന്ധം കണ്ട നവവധുവിനെ കൊലപ്പെടുത്തി

English summary
Woman commits suicide by jumping from shopping mall in kozhikode
topbanner

More News from this section

Subscribe by Email