Tuesday April 24th, 2018 - 6:05:pm
topbanner

മുത്തശ്ശിയെ മര്‍ദ്ദിച്ച ദീപയുടെ ജീവിതം ദയനീയം; സര്‍ക്കാര്‍ ഇടപെട്ടേക്കും

NewsDesk
മുത്തശ്ശിയെ മര്‍ദ്ദിച്ച ദീപയുടെ ജീവിതം ദയനീയം; സര്‍ക്കാര്‍ ഇടപെട്ടേക്കും

കണ്ണൂര്‍: ആയിക്കരയില്‍ 90 വയസ്സായ മുത്തശ്ശിയെ ചെറുമകള്‍ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് കാര്യം അന്വേഷിച്ചെത്തിയ ലീഗല്‍ സര്‍വീസ് അതോറിറ്റി അധികൃതര്‍ക്ക് അറിയാന്‍ കഴിഞ്ഞത് ഉള്ളുപൊള്ളുന്ന സങ്കടകഥയാണ്.

പ്രായമായ മുത്തശ്ശിയും അമ്മയും രണ്ടു മക്കളും അടങ്ങുന്നതാണ് ദീപയുടെ കുടുംബം. ദീപ കൂലിപ്പണിയെടുത്തുകിട്ടുന്ന വരുമാനമാണ് ഇവരുടെ ജീവിതം മുന്നോട്ടു നയിക്കുന്നത്.

എന്നാല്‍, ഇവരെ ഒറ്റയ്ക്കിട്ട് പോകാനാകാത്തതിനാല്‍ രണ്ടുമാസത്തിലേറെയായി ഇവര്‍ക്ക് ജോലിക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. പലരോടും കടം വാങ്ങിയാണ് ഇപ്പോള്‍ ജീവിതം തള്ളിനീക്കുന്നത്.

അമ്മയ്ക്കും മുത്തശ്ശിക്കുമുള്ള മരുന്ന് മുടക്കാതിരിക്കാനും ദീപ പലരോടും കടംവാങ്ങിയിട്ടുണ്ട്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയിട്ട് നാളേറെയായി.

കടുത്ത ജീവത സാഹചര്യമാണ് ദീപയുടെ പ്രകോപനങ്ങള്‍ക്ക് കാരണം. രണ്ടുവയസ്സുള്ള പെണ്‍കുട്ടിപോലും ആക്രമണത്തിനിരയായിട്ടുണ്ട്. പിടിച്ചുനില്‍ക്കാന്‍ പെടാപ്പാടുപെടുന്ന അവസ്ഥയിലാണ് ദീപയെന്നും അധികൃതര്‍ക്ക് ബോധ്യമായി.

അയല്‍വീട്ടിലെ ഒരാളുമായി ദീപ തര്‍ക്കമുണ്ടായിരുന്നു. ഇത് കൈയാങ്കളിയിലുമെത്തി. ഇതിനുപിന്നാലെയാണ് മുത്തശ്ശിയോട് കലഹിച്ചതും അടിച്ചതും. ആ സമയം അങ്ങനെ സംഭവിച്ചുപോയതാണെന്ന് ദീപ പറഞ്ഞു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തി സിറ്റി പോലീസ് വയോധികരായ രണ്ടുപേരെയും അഗതിമന്ദിരത്തിലേക്ക് മാറ്റി. ദീപയ്‌ക്കെതിരെ കേസെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

ദീപയുടെ കുടുംബത്തിന്റെ അവസ്ഥ ദയനീയമായതിനാല്‍ സര്‍ക്കാര്‍ ഇടപെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. വനിതാ കമ്മീഷന്‍ അംഗം ഇ.എം.രാധ വ്യാഴാഴ്ച ഇവിടെ സന്ദര്‍ശിക്കും.

പോലീസും ഉദ്യോഗസ്ഥരും വൃദ്ധരുടെ സംരക്ഷണത്തിന് സ്വീകരിച്ച നടപടികള്‍ അറിയാനും ഇതുസംബന്ധിച്ച കേസിലെ നടപടികള്‍ നേരിട്ട് പരിശോധിക്കാനുമാണ് സന്ദര്‍ശനം. കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം.സി.ജോസഫൈന്‍ കമ്മിഷന്‍ അംഗം ഇ.എം.രാധയെ പരിശോധനയ്ക്ക് ചുമതലപ്പെടുത്തുകയായിരുന്നു.

Read more topics: Woman, grandmother, Kerala
English summary
Woman beats up her 90-year-old grandmother in Kerala

More News from this section

Subscribe by Email