Thursday November 22nd, 2018 - 5:19:pm
topbanner

മലപ്പുറം; ഫേസ്ബുക്ക് പ്രണയം തകര്‍ന്നു; ആത്മഹത്യ ചെയ്യാനെത്തിയ യുവതിയെ രക്ഷപ്പെടുത്തി

NewsDesk
മലപ്പുറം; ഫേസ്ബുക്ക് പ്രണയം തകര്‍ന്നു; ആത്മഹത്യ ചെയ്യാനെത്തിയ യുവതിയെ രക്ഷപ്പെടുത്തി

കുറ്റിപ്പുറം: ഫേസബുക്ക് സൗഹൃദം പ്രണയമായി വളരുകയും പിന്നീട് കാമുകന്‍ പിന്മാറുകയും ചെയ്തതിനെ തുടര്‍ന്ന് യുവതിയുടെ ആത്മഹത്യാശ്രമം.

പൊന്നാനി സ്വദേശിയായ 21-കാരിയാണ് പ്രണയം പൂവണിയാത്ത വിഷമത്തില്‍ ആത്മഹത്യയ്‌ക്കൊരുങ്ങിയത്. കഴിഞ്ഞദിവസം രാവിലെ ചെമ്പിക്കലിനടുത്ത് റെയില്‍പാളത്തില്‍ സംശയാസ്പദമായി കണ്ട യുവതിയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

പിന്നീട് പോലീസിനെ വിവരമറിയിച്ചു. എസ്.ഐ. ബഷീര്‍ ചിറയ്ക്കലിന്റെ നേതൃത്വത്തില്‍ പോലീസെത്തി ചോദ്യംചെയ്തപ്പോഴാണ് പ്രണയനൈരാശ്യംമൂലം ജീവനൊടുക്കാനെത്തിയതാണെന്ന് യുവതി അറിയിച്ചത്.

കണ്ണൂര്‍ സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നെന്ന് യുവതി പറഞ്ഞു. ഇരുവരും കുറ്റിപ്പുറത്തെ പാര്‍ക്കില്‍വെച്ച് കണ്ടുമുട്ടുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

പ്രണയബന്ധത്തില്‍നിന്ന് കാമുകന്‍ പിന്മാറുന്നതായി തോന്നിത്തുടങ്ങിയതാണ് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. വീട്ടുകാരെ വിവരമറിയിച്ച പോലീസ് പിന്നീട് യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു.

English summary
Woman attempts suicide after Facebook love failure
topbanner

More News from this section

Subscribe by Email