Monday September 24th, 2018 - 5:14:pm
topbanner

ഭര്‍ത്താവ് വീട്ടില്‍ കയറ്റുന്നില്ലെന്ന് പൊതുപ്രവര്‍ത്തക ആനി സ്വീറ്റി

NewsDesk
ഭര്‍ത്താവ് വീട്ടില്‍ കയറ്റുന്നില്ലെന്ന് പൊതുപ്രവര്‍ത്തക ആനി സ്വീറ്റി

പാലക്കാട്: ഭര്‍ത്താവ് വീട്ടില്‍ കയറ്റുന്നില്ലെന്നും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നും ആരോപിച്ച് ലോക് താന്ത്രിക് ജനതാദള്‍ ജനറല്‍ സെക്രട്ടറിയും അഭിഭാഷകയുമായ ആനിസ്വീറ്റി രംഗത്തെത്തി.

ഞായറാഴ്ച പാലക്കാട് സലാമത്ത് നഗറിലെ വീടിനു മുന്നിലെത്തിയ തന്നെ വീടിനകത്ത് കയറ്റിയില്ല. മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും കൊടും മഴയത്തും തണുപ്പത്തും വീടിന് പുറത്തുനിര്‍ത്തിയെന്നും ഇവര്‍ ആരോപിച്ചു.

പാലക്കാട്ടെ അഭിഭാഷകന്‍ സലാമത്ത് നഗര്‍ രോഹിണിയില്‍ ജോണ്‍ ജോണിനെതിരേയാണ് ആരോപണം. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട്-മൂന്ന് കോടതി ഭര്‍തൃവീട്ടില്‍ താമസിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.

അര്‍ധരാത്രിയോടെ പോലീസിന്റെ സഹായം തേടി. പോലീസിന്റെ സാന്നിധ്യത്തില്‍ വാതിലില്‍ തട്ടിയിട്ടും അകത്തുകയറ്റിയില്ലെന്ന് അവര്‍ ആരോപിച്ചു. തുടര്‍ന്ന് പോലീസ് തിരിച്ചുപോയി.

2014-ല്‍ വിവാഹിതരായ തങ്ങള്‍ 2017 ജനുവരിയില്‍ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആനിസ്വീറ്റി പറഞ്ഞു. പാലക്കാട് താമസിക്കാന്‍ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. അവകാശനിഷേധത്തിനെതിരേ കോടതിയെ സമീപിക്കും. പൊതുപ്രവര്‍ത്തകന്‍ എന്ന മറ ഉപയോഗിച്ചാണ് ഭര്‍ത്താവിന്റെ തനിക്കെതിരേയുള്ള അതിക്രമമെന്നും അവര്‍ കുറ്റപ്പെടുത്തി. പോലീസില്‍ പലതവണ പരാതിപ്പെട്ടിട്ടും നീതിപൂര്‍വകമായ ഇടപെടലുണ്ടായില്ല. ഒരു ഭാര്യയ്ക്ക് നല്‍കേണ്ട സംരക്ഷണവും സുരക്ഷിതത്വവുമാണ് ആഗ്രഹിക്കുന്നത്. പാലക്കാട്ടേക്ക് പ്രവേശിക്കരുതെന്ന് ഭര്‍ത്താവ് ജോണ്‍ ജോണ്‍ നിര്‍ദേശിച്ചതായും ആനിസ്വീറ്റി പറഞ്ഞു.

Read more topics: woman, activist, husband
English summary
woman activists alleged complaint against husband
topbanner

More News from this section

Subscribe by Email