Thursday September 20th, 2018 - 4:30:am
topbanner
Breaking News

തട്ടിക്കൊണ്ടുപോകല്‍ നാടകം കളിച്ച് ഒളിച്ചോടിയ യുവതിക്ക് ഇനി ഭര്‍ത്താവ് മതി; സ്വീകരിക്കാതെ ഭര്‍ത്താവും

NewsDesk
തട്ടിക്കൊണ്ടുപോകല്‍ നാടകം കളിച്ച് ഒളിച്ചോടിയ യുവതിക്ക് ഇനി ഭര്‍ത്താവ് മതി; സ്വീകരിക്കാതെ ഭര്‍ത്താവും

കാസര്‍കോഡ്: കാമുകനൊപ്പം ഒളിച്ചോടാനായി തട്ടിക്കൊണ്ടുപോകല്‍ നാടകം ഒരുക്കിയ യുവതിയുടെ പിടിവാശി കോടതിയില്‍ നാടകീയ രംഗങ്ങള്‍ക്കിടയാക്കി. പോലീസിനെയും നാട്ടുകാരെയും വട്ടംകറിക്കി വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു ആണ് കഴിഞ്ഞദിവസം അപ്രത്യക്ഷയായത്.

എന്നാല്‍, മണിക്കൂറുകള്‍ക്കകം കണ്ണൂര്‍ ചെറുപുഴ സ്വദേശി ബിനുവിനൊപ്പം മീനുവിനെ കണ്ടെത്തിയതോടെയാണ് നാടകത്തിന്റെ ചുരുളഞ്ഞത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കാമുകനൊപ്പം പോകാന്‍ താല്‍പ്പര്യമില്ലെന്ന് യുവതി അറിയിച്ചു.

എന്നാല്‍, ഭര്‍ത്താവ് സ്വീകരിക്കാന്‍ തയാറാകാത്തതോടെ യുവതിയേയും കുഞ്ഞിനേയും മഹിള മന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. മീനുവിനെ സ്വീകരിക്കാന്‍ ഭര്‍ത്താവും ബന്ധുക്കളും തയാറല്ലെന്ന് വ്യക്തമാക്കിയെങ്കിലും മീനു വാശി തുടര്‍ന്നതും ഏവരെയും അമ്പരപ്പിച്ചു. കാമുകനൊപ്പം താമസിക്കില്ലെന്ന് മീനു ഉറപ്പിച്ചു പറയുകയും ചെയ്തു.

കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം കാമുകനായ ബിനു ബന്ധുക്കള്‍ക്കൊപ്പം മടങ്ങി. കോട്ടയം സ്വദേശിയായ മീനുവിനെ നാലു വര്‍ഷം മുമ്പാണ് മനു വിവാഹം കഴിച്ചത്. ഇത് പ്രണയവിവാഹമായിരുന്നു.

കാമുകനുമായി യുവതി ഫേസ്ബുക്കിലുടെയാണ് പരിചയപ്പെടുന്നത്. ചാറ്റിങ്ങിലൂടെ ബന്ധം വളരുകയും പലയിടങ്ങളിലുംവെച്ച് രഹസ്യ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. തന്നോടൊപ്പം ജീവിക്കണമെന്ന് കാമുകന്‍ ഒടുവില്‍ ആവശ്യപ്പെടുകയും പിന്നീട് ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തതോടെയാണ് മീനു മൂന്നു വയസുകാരനൊപ്പം ഒളിച്ചോട്ടത്തിനു തയാറായത്.

Read more topics: Woman, husband, kasaragod
English summary
Woman, who faked own abduction want to stay with husband
topbanner

More News from this section

Subscribe by Email