Saturday October 20th, 2018 - 10:51:pm
topbanner
Breaking News

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ്പിന് വേണ്ടി കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യും

NewsDesk
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ്പിന് വേണ്ടി കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യും

കോട്ടയം: ബിഷപ്പിന് വേണ്ടി കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചവരെ പൊലീസ് ഉടന്‍ അറസ്റ്റ് ചെയ്യും. ബിഷപ്പ് ഫ്രാങ്കോക്കെതിരായ കേസില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഫാദര്‍ ജയിംസ് എര്‍ത്തയില്‍ കന്യാസ്ത്രീകള്‍ അടക്കമുളളവര്‍ക്ക് ചില വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് എര്‍ത്തയിലിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കന്യാസ്ത്രീക്ക് പണവും ഭൂമിയും നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ച ഫാദര്‍ ജെയിംസ് എര്‍ത്തയില്‍, കന്യാസ്ത്രീയെ അപമാനിക്കുന് തരത്തില്‍ ചിത്രങ്ങള്‍ പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസ് പി.ആര്‍.ഒ തുടങ്ങിയവരാണ് മറ്റുപ്രതികള്‍.

എന്നാല്‍ കേസില്‍ ബിഷപ്പിന്റെ നുണപരിശോധന നിര്‍ണായകമാകും. കോടതി അനുമതി നല്‍കിയിട്ടും ബിഷപ്പ് നുണപരിശോധനയ്ക്ക് തയാറായില്ലെങ്കില്‍ ഇതും സാഹചര്യ തെളിവായി ഉള്‍പ്പെടുത്താമെന്നാണ് കരുതുന്നത്. മുക്കാല്‍ മണിക്കൂറോളം മഠത്തില്‍ തെളിവെടുപ്പ് നീണ്ടുനിന്നു. മഠത്തിലെ രജിസ്റ്ററില്‍ സന്ദര്‍ശന സമയത്ത് രേഖപ്പെടുത്തിയ ഒപ്പടക്കമുള്ള തെളിവുകള്‍ ഫ്രാങ്കോയെ കാണിച്ച് ബോധ്യപ്പെടുത്തി.

കഴിഞ്ഞ ജൂണ്‍ 17നാണ് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ തന്നെ ബലാത്സംഘം ചെയ്തതായുള്ള പരാതി പൊലീസിന് നല്‍കുന്നത്. തുടര്‍ന്ന് വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Read more topics: Nun, sexual, abuse, bishop,
English summary
who tried to influence the witnesses of the case for bishop frank will soon be arrested
topbanner

More News from this section

Subscribe by Email