Saturday September 22nd, 2018 - 4:46:pm
topbanner

യുവതിയെ കടന്നുപിടിച്ചത് പ്ലീഡര്‍ മാഞ്ഞൂരാന്‍ തന്നെ; 35 സാക്ഷി മൊഴികള്‍

NewsDesk
യുവതിയെ കടന്നുപിടിച്ചത് പ്ലീഡര്‍ മാഞ്ഞൂരാന്‍ തന്നെ; 35 സാക്ഷി മൊഴികള്‍

കൊച്ചി: കോണ്‍വെന്റ് ജംഗ്ഷന് സമീപത്തുവെച്ച് സര്‍ക്കാര്‍ പ്ലീഡര്‍ ധനേഷ് മാഞ്ഞൂരാന്‍ യുവതിയെ കടന്നു പിടിച്ചതായുള്ള സംഭവത്തില്‍ 35 സാക്ഷി മൊഴികള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ്.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ധനേഷ് മാഞ്ഞൂരാന്‍ നല്‍കിയ ഹര്‍ജിയിലാണ് പോലീസ് നിലപാട് അറിയിച്ചത്. കേസ് റദ്ദാക്കാനാകില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു.

യുവതിയെ കടന്നു പിടിച്ചത് ധനേഷ് ആണെന്നതിന് ശക്തായ തെളിവുകള്‍ കൈവശമുണ്ടെന്നും കേസ് അന്വേഷിക്കുന്ന സി.ഐ: രാധാമണി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്വേഷണം അന്തിമ ഘട്ടത്തിലാണ്. ശക്തമായ തെളിവുകളാണ് ധനേഷിനെതിരെ ലഭിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ കേസ് റദ്ദാക്കാനാവില്ലെന്നും പോലീസ് വ്യക്തമാക്കി. അതേസമയം, പത്തു ദിവസത്തിനകം കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചു.

അതിനിടെ, കേസുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ വരുന്നത് തടയണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. ധനേഷിനെതിരായ രഹസ്യമൊഴി പുറത്ത് പോയതിനെ കുറിച്ച് അന്വേഷിക്കണമെന്നും ധനേഷിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

ജൂലായ് 14ന് രാത്രി ഏഴു മണിക്കാണ് ഔദ്യോഗിക വാഹനത്തിലെത്തിയ ധനേഷ് യുവതിയെ കടന്നു പിടിച്ചതായി ആരോപിക്കുന്നത്. തുടര്‍ന്ന് ധനേഷിനെ പോലീസ് അറസ്റ്റു ചെയ്തു. ഇതിന് പിന്നാലെയാണ് മാദ്ധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ ഹൈക്കോടതിയില്‍ സംഘര്‍ഷം ഉണ്ടായത്.

ഭാര്യയും മക്കളും ഒമാന്‍ സന്ദര്‍ശിക്കാനിരിക്കെ മലയാളി വാഹനാപകടത്തില്‍ മരിച്ചു

ബാലപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് നടി പാര്‍വതി

ദേശീയ പാതയില്‍ അധ്യാപികയെ ബലാത്സംഗത്തിനിരയാക്കി; ദൃശ്യം ചിത്രീകരിച്ചു

English summary
35 Witness statement against govt pleader Dhanesh Manjooran
topbanner

More News from this section

Subscribe by Email