Thursday November 15th, 2018 - 2:16:am
topbanner

വിഎസ്സിനെതിരായ നിയമ നടപടിയില്‍ നിന്നും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

NewsDesk
വിഎസ്സിനെതിരായ നിയമ നടപടിയില്‍ നിന്നും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

കൊച്ചി: മന്ത്രിമാര്‍ക്കെതിരെ കേസുകളുണ്ടെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെതിരായ നിയമനടപടിയില്‍ നിന്നും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തന്റെ തീരുമാനത്തില്‍ മാറ്റമില്ല. കോടതിയെ സമീപിക്കും. തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കും. കേസിന്റെ വിവരങ്ങള്‍ പറയാന്‍ വി.എസിന് കഴിയുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

തനിക്കെതിരെ 31 കേസുകളുണ്ടെന്നു പറയുന്ന വി.എസ് അത് ഏതെല്ലാമാണെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അടിസ്ഥാനമില്ലാതെ ആവര്‍ത്തിക്കുന്ന ആരോപണം തെരഞ്ഞെടുപ്പില്‍ തന്നെ മാത്രമല്ല മറ്റ് 139 യു.ഡി.എഫ് സ്ഥാനാര്‍ഥികളെയും ബാധിക്കുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി 1977ല്‍ ജനസംഘവുമായി കൂട്ടുചേര്‍ന്ന് കോണ്‍ഗ്രസിനെ എതിര്‍ത്തു. അടിയന്തരാവസ്ഥയെ എതിര്‍ക്കാനാണെന്നാണ് അതിന് അവര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ആ തെരഞ്ഞെടുപ്പില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേരിട്ടത്. 115 സീറ്റുകള്‍ യു.ഡി.എഫിന് ലഭിച്ചുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

English summary
Withdraw statement or face legal action, Oommen Chandy tells VS Achuthanandan
topbanner

More News from this section

Subscribe by Email