Sunday May 27th, 2018 - 1:31:pm
topbanner

ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു; ശക്തമായ കാറ്റിനും മഴക്കും സാധ്യത

Jikku Joseph
ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു; ശക്തമായ കാറ്റിനും മഴക്കും സാധ്യത

തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്ക് രൂപപ്പെട്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അതിതീവ്ര ന്യൂനമര്‍ദമായി മാറിയേക്കുമെന്നാണ് മുന്നറിയിപ്പ്. മുന്‍കരുതല്‍ ശക്തമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു.

ഇന്നലെ രാത്രിയോടെ കന്യാകുമാരിക്ക് തെക്ക് ശ്രീലങ്കന്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ച് പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കന്യാകുമാരി, തിരുവനന്തപുരം, ലക്ഷദ്വീപ്, ശ്രീലങ്ക തീരങ്ങളിലേക്കാകും ന്യൂനമര്‍ദം നീങ്ങുക.

കാറ്റിന്റെ വേഗം അമ്പത് കിലോമീറ്റര്‍ മുതല്‍ അറുപത് കിലോമീറ്റര്‍ വരെയാകും. ശക്തമായ കാറ്റിനൊപ്പം 3.2 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്കും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാകുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പ്. ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതിനൊപ്പം തെക്കന്‍ കേരത്തില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴക്കും സാധ്യതയുണ്ട്.

മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ കളക്ടര്‍, ആര്‍ഡിഒ, പോലീസ് എന്നിവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി. ശ്രീലങ്കയ്ക്കും കന്യാകുമാരിക്കുമിടയില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തമായേക്കുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഏതാനും മാസം മുമ്പ് ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. ഓഖി ആഞ്ഞടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പു സംവിധാനം ശക്തിപ്പെടുത്താനുള്ള നടപടികളും സര്‍ക്കാര്‍ ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് ഇപ്പോള്‍ ശക്തമായ കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

English summary
wind followed by cyclonic circulation alert to kerala fisher men today

More News from this section

Subscribe by Email