Sunday May 27th, 2018 - 1:30:pm
topbanner

കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; തീരപ്രദേശത്ത് ജാഗ്രതാ നിര്‍ദേശം

Jikku Joseph
കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; തീരപ്രദേശത്ത് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 2.6 മീറ്റര്‍ മുതല്‍ 3.2 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകളുണ്ടായേക്കാമെന്നാണ് വിവരം. കന്യാകുമാരിക്ക് തെക്ക് ന്യൂനമര്‍ദ്ദം രൂപപ്പെടുകയും പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിന് സമീപത്തേക്ക് നീങ്ങി ശക്തിപ്പെടുകയും ചെയ്യാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ അടുത്ത 36 മണിക്കൂര്‍ കടലില്‍ മത്സ്യബന്ധനത്തിന് പോകരുത്.

അടുത്ത 36 മണിക്കൂര്‍ നേരത്തേക്ക് കന്യാകുമാരി, ശ്രീലങ്ക, ലക്ഷദ്വീപ്, തിരുവനന്തപുരം ഉള്‍ക്കടലില്‍ മത്സ്യബന്ധനം നടത്തരുതെന്ന് ജില്ലാ കളക്ടര്‍ ഡോക്ടര്‍ കെ.വാസുകി അറിയിച്ചു. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ കളക്ടര്‍, ആര്‍ഡിഒ, പോലീസ് എന്നിവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി. ശ്രീലങ്കയ്ക്കും കന്യാകുമാരിക്കുമിടയില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഇന്ന് ശക്തമായേക്കുമെന്നാണ് മുന്നറിയിപ്പ്.

കാറ്റിന്റെ വേഗം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെയാകാമെന്നും അറിയിപ്പുണ്ട്. സംസ്ഥാനത്ത് ഏതാനും മാസം മുമ്പ് ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. ഓഖി ആഞ്ഞടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പു സംവിധാനം ശക്തിപ്പെടുത്താനുള്ള നടപടികളും സര്‍ക്കാര്‍ ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് ഇപ്പോള്‍ ശക്തമായ കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

English summary
wind followed by cyclonic circulation alert to kerala fisher men

More News from this section

Subscribe by Email