Wednesday September 19th, 2018 - 5:10:am
topbanner
Breaking News

ഹൈന്ദവ വത്ക്കരണം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നടപ്പാക്കാന്‍ സമ്മതിക്കില്ല: ശശി തരൂര്‍ എം പി

NewsDesk
ഹൈന്ദവ വത്ക്കരണം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നടപ്പാക്കാന്‍ സമ്മതിക്കില്ല: ശശി തരൂര്‍ എം പി

ആലപ്പുഴ : ഹൈന്ദവ വത്ക്കരണം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നടപ്പാക്കാന്‍ സമ്മതിക്കില്ല. ശശി തരൂര്‍ എം പിയുടെ ഹിന്ദു-പാക്കിസ്ഥാന്‍ പ്രയോഗത്തെ പിന്‍തുണയ്ക്കുന്നുവെന്നും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍. ആലപ്പുഴ പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

പണിയെടുക്കുന്നവര്‍ക്ക് ജാതി മത ഭേദങ്ങളൊന്നുമില്ല. ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാനുള്ള ബിജെപിയുടെ ശ്രമത്തെ പല്ലും നഖവും ഉപയോഗിച്ച് നേരിടും. നൂറ്റി മുപ്പത് കോടി ജനങ്ങളും ഒറ്റക്കെട്ടായി നില്‍ക്കുന്നതാണ് ഇന്ത്യയുടെ ശക്തി. ഭിന്നിപ്പിച്ച് നിര്‍ത്തി തമ്മിലടിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളെല്ലാം കോണ്‍ഗ്രസ്സിന്റെ തിരിച്ചു വരവിനായാണ് കാത്തിരിക്കുന്നത്. ഏതു സമയത്തു നടക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ശക്തി കോണ്‍ഗ്രസ്സിനുണ്ട്.

മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് സംസ്ഥാനത്തു ഇത്തരത്തില്‍ മഴ പെയ്യുന്നത്. ശക്തമായ പേമാരിയിലും വെള്ളപ്പൊക്കത്തിലും വീടും തൊഴിലും നഷ്ടപ്പെട്ട പട്ടിണി പാവങ്ങള്‍ക്ക് ഭക്ഷണപദാര്‍ത്ഥങ്ങളും ആരോഗ്യ പരിപാലനവും നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ കര്‍മ്മസേനകള്‍ രൂപീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Read more topics: Shashi Tharoor, Hindustanization,
English summary
will not allow Hindustanization to be implemented in Indian politics Shashi Tharoor
topbanner

More News from this section

Subscribe by Email