Saturday December 15th, 2018 - 3:22:am
topbanner

അയ്യപ്പന് വേണ്ടി ഒരായുസ്സ് ജയിലില്‍ കിടക്കാനും സന്തോഷം മാത്രമേയുളളൂവെന്ന് കെ.സുരേന്ദ്രന്‍

JB
 അയ്യപ്പന് വേണ്ടി ഒരായുസ്സ് ജയിലില്‍ കിടക്കാനും സന്തോഷം മാത്രമേയുളളൂവെന്ന് കെ.സുരേന്ദ്രന്‍

നിലയ്ക്കല്‍: ആചാരലംഘനത്തിനെതിരെ ശക്തമായ നിലപാട് എടുത്തതിനുളള പ്രതികാര നടപടിയാണ് തന്റെ അറസ്റ്റെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. അയ്യപ്പന് വേണ്ടി ഒരായുസ്സ് മുഴുവന്‍ ജയിലില്‍ കിടക്കുന്നതില്‍ സന്തോഷം മാത്രമേയുളളൂവെന്നും അദ്ദേഹം ജയിലിലേക്ക് കൊണ്ടു പോവുമ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞു.

'രാഷ്ട്രീയ പ്രേരിതമാണ് അറസ്റ്റ്. അയ്യപ്പന്റെ ആചാരലംഘനത്തെ തടയുന്നത് കൊണ്ടാണല്ലോ ഈ അറസ്റ്റ് എന്നതില്‍ സന്തോഷമുണ്ട്. ഇന്നലെ മുതല്‍ എന്റെ പേരില്‍ കേസുണ്ടോയെന്ന് ഓരോ സ്റ്റേഷനിലും അവര്‍ അന്വേഷിക്കുന്നുണ്ട്. അപ്പോഴേ സംശയം ഉണ്ടായിരുന്നു. ജാമ്യമില്ലാത്ത എന്ത് കുറ്റമാണ് ഞാന്‍ ചെയ്തത്,' കെ.സുരേന്ദ്രന്‍ ചോദിച്ചു.

നിലയ്ക്കലില്‍ വച്ച് അറസ്റ്റിലായതു മുതല്‍ തനിക്ക് നേരിടേണ്ടി വന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത് തന്നെ ചിറ്റാര്‍ സ്റ്റേഷനിലെത്തിച്ച പൊലീസ് കുടിക്കാന്‍ വെള്ളംപോലും തന്നില്ലെന്നും മര്‍ദ്ദിച്ചെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് സുരേന്ദ്രന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 'മൂന്ന് മണിക്കാണ് എന്നെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്. ഞാന്‍ പിടികിട്ടാപ്പുളളി ഒന്നും അല്ലല്ലോ. ഇരുമുടിക്കെട്ട് ജയിലില്‍ സൂക്ഷിക്കാനും രണ്ട് നേരം പ്രാര്‍ത്ഥന നടത്താനും അനുവാദം നല്‍കിയിട്ടുണ്ട്,' സുരേന്ദ്രന്‍ പറഞ്ഞു.

ജനറല്‍ ആശുപത്രിയില്‍ നടത്തിയ സ്‌കാനിങ്ങിലും മറ്റ് പരിശോധനകളിലും സുരേന്ദ്രന് പരുക്കുകളോ മര്‍ദ്ദനമേറ്റ ലക്ഷണങ്ങളോ കണ്ടെത്തിയില്ല. ഇതിനെ കുറിച്ചുളള ചോദ്യത്തിനും സുരേന്ദ്രന്‍ പ്രതികരിച്ചു. 'അന്യായമായാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാത്ത എന്ത് കുറ്റമാണ് ചെയ്തത്. മുറിവുകളൊന്നും ഇല്ലെങ്കില്‍ അവര്‍ അത് രേഖപ്പെടുത്തില്ലല്ലോ. എന്റെ വസ്ത്രം നോക്കൂ, ഞാന്‍ ഇങ്ങനെ അല്ലല്ലോ വന്നത്,' സുരേന്ദ്രന്‍ പറഞ്ഞു.

 

English summary
will go to jail happily says k surendran
topbanner

More News from this section

Subscribe by Email