Friday March 22nd, 2019 - 9:53:am
topbanner
topbanner

ഹരിവരാസനത്തിലെ തെറ്റ് യേശുദാസ് തിരുത്തിയാല്‍ അത് ഉപയോഗിക്കാമെന്ന് തന്ത്രി

NewsDesk
ഹരിവരാസനത്തിലെ തെറ്റ് യേശുദാസ് തിരുത്തിയാല്‍ അത് ഉപയോഗിക്കാമെന്ന് തന്ത്രി

ശബരിമല: ശബരിമല അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം പാടിയതിലെ തെറ്റ് യേശുദാസ് പാടി തിരുത്തിയാല്‍ അതാവും പിന്നീട് സന്നിധാനത്ത് ഉപയോഗിക്കുകയെന്ന് ശബരിമലതന്ത്രി കണ്ഠര് രാജീവര്.

ഹരിവരാസനം പാടിയ വരികളില്‍ പിശകുണ്ടെന്ന് കഴിഞ്ഞദിവസം യേശുദാസ് പറഞ്ഞിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ്, തന്ത്രി തിരുത്തിയ ഹരിവരാസനം ഉപയോഗിക്കുമെന്ന് വ്യക്തമാക്കിയത്.

മലയാളികളുടെ ഗാനഗന്ധര്‍വന്‍ യേശുദാസ് പാടിയ ഹരിവരാസനത്തിന്റെ റെക്കോഡാണ് സന്നിധാനത്ത് അത്താഴപൂജ കഴിഞ്ഞ് നടയടയ്ക്കുമ്പോള്‍ അയ്യപ്പനെ ഉറക്കാനായി ഉപയോഗിക്കുന്നത്.

താന്‍ പാടിയ ഈ ഗാനത്തില്‍ 'അരിവിമര്‍ദനം നിത്യനര്‍ത്തനം' എന്നാണ് മൂന്നാമത്തെ വരി പാടിയിട്ടുള്ളത്. ഇത് അരി(ശത്രു), വിമര്‍ദനം(നിഗ്രഹം) എന്നിങ്ങനെ പിരിച്ചുപാടേണ്ടതാണെന്ന് ചെന്നൈയിലെ അണ്ണാനഗര്‍ അയ്യപ്പന്‍കോവിലില്‍ പാടാന്‍ പോയപ്പോള്‍ തന്ത്രി ചൂണ്ടിക്കാട്ടിയെന്ന് യേശുദാസ് പറയുന്നു.

ദേവരാജന്‍ മാസ്റ്റര്‍ പറഞ്ഞുതന്ന വരികള്‍ പാടി എന്നേ തനിക്കന്നറിയൂ എന്നായിരുന്നു യേശുദാസിന്റെ വിശദീകരണം. അയ്യപ്പന്റെ നിയോഗത്താല്‍ വീണ്ടും
ഹരിവരാസനം പാടാന്‍ അവസരം ലഭിച്ചാല്‍ തിരുത്താന്‍പോകുന്നത് ഈ വാക്കായിരിക്കും.

ഏറ്റവും ഒടുവില്‍ സന്നിധാനത്തു പോയപ്പോള്‍ സോപാനത്തിനുസമീപം നിന്ന് ഹരിവരാസനം ആലപിച്ചത് ഈ തിരുത്തലോടെ ആയിരുന്നുവെന്നും യേശുദാസ് അനുസ്മരിച്ചു. ഈ പശ്ചാത്തലത്തിലാണ് കണ്ഠര് രാജീവരുടെ അഭിപ്രായം.

Viral News

Read more topics: harivarasanam, sabarimala, tantri
English summary
will accept new record of harivarasanam says sabarimala tantri
topbanner

More News from this section

Subscribe by Email