Sunday November 18th, 2018 - 1:00:am
topbanner

ഭാര്യയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം ഭർത്താവ് കറുത്തറുത്ത് ആത്മഹത്യ ചെയ്തു

renjini
ഭാര്യയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം ഭർത്താവ് കറുത്തറുത്ത് ആത്മഹത്യ ചെയ്തു

കിടങ്ങൂര്‍: ഭാര്യയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം ഭർത്താവ് ഇലട്രേിക് ബ്ലേഡു പയോഗിച്ച് കറുത്തറുത്ത് ആത്മഹത്യ ചെയ്തു. എന്നാൽ തീ പടർന്ന വസ്ത്രം വലിച്ചെറിഞ്ഞ് ഭാര്യ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.ആറ്റുകടവിന് സമീപം പുന്നവേലിപാതയില്‍ മോഹനന്‍ (54) ആണ് മരിച്ചത്.

ജോലി കഴിഞ്ഞെത്തിയ ഭാര്യ രാധയുടെ ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം മോഹനന്‍ വീടിനോട് ചേര്‍ന്ന പണിശാലയിലെത്തി കഴുത്തറുക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ അയല്‍ക്കാര്‍ പാലാ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോഹനന്‍ മരപ്പണിക്കാരനായിരുന്നു. കുടുംബകലഹമാണ് കാരണമെന്ന് പോലീസ് പറഞ്ഞു. മക്കള്‍: അരുണ്‍, അമല്‍. കിടങ്ങൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Read more topics: wife, body, burnt, husband, suicide
English summary
husband commits suicide after attacking his wife
topbanner

More News from this section

Subscribe by Email