Saturday September 22nd, 2018 - 10:31:pm
topbanner

ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍

suji
ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍

മലപ്പുറം ; വീട്ടില്‍ ഉറങ്ങിക്കിടക്കവേ ഉണ്ടായ ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് മധ്യവയസ്‌കന്‍ മരിക്കാനിയടയായ സംഭവത്തില്‍ ഭാര്യയെ അറസ്റ്റ് ചെയ്തു.മലപ്പുറം കോഡൂര്‍ ഉമ്മത്തൂര്‍ സ്വദേശി പോത്തഞ്ചേരി ബഷൂര്‍ (52) ആണ് ഈ മാസം 23ന് മരിച്ചത്. ഭാര്യ സുബൈദയാണ് അറസ്റ്റിലായത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആസിഡ് ആക്രമണം നടത്തിയത്.

ഇരുപതാം തീയതി അര്‍ദ്ധരാത്രിയാണ് സംഭവം. മലപ്പുറം മുണ്ടുപറമ്പിലെ വാടക വീട്ടില്‍ ഭാര്യ സുബൈദയ്ക്ക് ഒപ്പം കിടന്നുറങ്ങവേ ബഷീറിന് മേല്‍ ശരീരത്തിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.

മുഖവും നെഞ്ചും ഉള്‍പ്പെടെ ശരീരത്തില്‍ 45 ശതമാനത്തിലധികം പൊള്ളലേറ്റ ബഷീറിനെ ഉടന്‍ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും അടുത്ത ദിവസം മരിച്ചു.

അക്രമം നടക്കുമ്പോള്‍ ബഷീറും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ചോദ്യം ചെയ്യലില്‍ സുബൈദ കുറ്റം സമ്മതിച്ചിട്ടുണ്ട്. മലപ്പുറത്ത് മലബാര്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനം നടത്തി വരികയായിരുന്നു ബഷീര്‍.

 

Read more topics: arrested, acid attack
English summary
wife arrested in acid attack of husband
topbanner

More News from this section

Subscribe by Email