topbanner
Thursday August 17th, 2017 - 9:04:pm
topbanner

കിടപ്പിലായ ഭര്‍ത്താവിനെ വയര്‍ മുറുക്കി കൊലപ്പെടുത്തി; പോലീസെത്തിയത് സംസ്‌കാരചടങ്ങിനിടെ

NewsDesk
കിടപ്പിലായ ഭര്‍ത്താവിനെ വയര്‍ മുറുക്കി കൊലപ്പെടുത്തി; പോലീസെത്തിയത് സംസ്‌കാരചടങ്ങിനിടെ

പത്തനാപുരം: സംരക്ഷിക്കാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് രോഗംബാധിച്ച് ഏറെനാളായി കിടപ്പിലായ ഭര്‍ത്താവിനെ മൊെബെല്‍ ഫോണ്‍ ചാര്‍ജറിന്റെ വയര്‍കൊണ്ടു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍.

തലവൂര്‍ രണ്ടാലുംമൂട് ചുണ്ടമല അശ്വതിഭവനില്‍ സുന്ദരന്‍ ആചാരി(59)യെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ വസന്ത(49)യെയാണു കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്.

ശാരീരികഅവശതമൂലം പരസഹായമില്ലാതെ എഴുന്നേല്‍ക്കാനാകാത്ത ഭര്‍ത്താവിന്റെ ദുരിതത്തിന് അവസാനമുണ്ടാക്കാനാണ് കൊലപ്പെടുത്തിയതെന്ന് സ്ത്രീ പോലീസിനോട് പറഞ്ഞു.

ഇയാളെ കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്തിനാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അസുഖം ബാധിച്ച് മരിച്ചതാണെന്നാണ് ഭാര്യ വസന്ത സമീപവാസികളെയും മകളെയും അറിയിച്ചത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ തലവൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ അജയകുമാറിന് മരണത്തില്‍ സംശയം തോന്നുകയും പൊലീസില്‍ അറിയിക്കുകയുമായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണം കൊലപാതകമാണന്നു സ്ഥിരീകരിച്ചു. സംശയത്തെത്തുടര്‍ന്ന് മകളുടെ ഭര്‍ത്താവ് രാജേഷിനെ ആദ്യം കസ്റ്റഡിയിലെടുത്തങ്കിലും പിന്നീടു വിട്ടയച്ചു.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭാര്യ കുറ്റം സമ്മതിച്ചത്. മകള്‍ സുനിതയ്‌ക്കൊപ്പമാണ് സുന്ദരന്‍ ആചാരിയും ഭാര്യ വസന്തയും താമസം.
ആദ്യം തലയണ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും പിന്നീട് മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

വസന്തയെ വീട്ടില്‍ കൊണ്ടുവന്നു തെളിവെടുപ്പു നടത്തി. കൊലപ്പെടുത്താന്‍ ഉപയോഗിച്ച തലയണയും മൊെബെല്‍ ചാര്‍ജറിന്റെ വയറും പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Read more topics: wife, arrest, husband, kerala
English summary
wife arrested for killing husband in kerala
topbanner topbanner

More News from this section

Subscribe by Email