Friday November 16th, 2018 - 6:46:am
topbanner

ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു ; ഭാര്യയും കാമുകനും പിടിയിലായി

suji
ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു ; ഭാര്യയും കാമുകനും പിടിയിലായി

കൊല്ലം ; പത്തനാപുരത്ത് ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. അഞ്ചല്‍ അഗസ്ത്യകോട് സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ മഞ്ജു, കാമുകന്‍ അജിത്ത് എന്നിവര്‍ പോലീസ് പിടിയിലായി.

കഴിഞ്ഞ 24 നാണ് രാജനെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ മഞ്ജുവാണ് വിവരം നാട്ടുകാരെ അറിയിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കയര്‍ കഴുത്തില്‍ മുറുകിയാണ് മരണ കാരണം എന്നും കണ്ടെത്തി. പിന്നീട് മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലില്‍ ഭാര്യയും കാമുകനും ചേര്‍ന്നുള്ള കൊലപാതകമാണെന്ന് കണ്ടെത്തി. മക്കളുടെ മൊഴികള്‍ കൂടി പരിശോധിച്ച ശേഷമായിരുന്നു കണ്ടെത്തല്‍.

മദ്യത്തില്‍ തറ വൃത്തിയാക്കുന്ന ലോഷന്‍ ഒഴിച്ചു നല്‍കി അബോധാവസ്ഥയിലാക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് കയറില്‍ കെട്ടി തൂക്കുകയും ചെയ്തു. മൃതദേഹത്തിന്റെ കാലുകള്‍ നിലത്ത് മുട്ടിയ നിലയില്‍ ആയതിനാല്‍ നാട്ടുകാര്‍ മരണത്തില്‍ സംശയം ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് ഭാര്യയെ വിശദമായി ചോദ്യം ചെയ്തു. ഇതിലൂടെ അജിത്തുമായുള്ള ബന്ധവും പുറത്തുവന്നു. മഞ്ജുവിന്റെ ഒരു ബന്ധുവിനെ പീഡിപ്പിച്ച കേസില്‍ അജിത്ത് നേരത്തെ പിടിയിലായിട്ടുണ്ട് .

Read more topics: wife, lover, husband
English summary
wife and lover killed husband in pathanapuram
topbanner

More News from this section

Subscribe by Email