Friday September 21st, 2018 - 10:05:am
topbanner
Breaking News

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പെണ്ണു നല്‍കരുതെന്ന് പള്ളി ഉസ്താദ്

NewsDesk
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പെണ്ണു നല്‍കരുതെന്ന് പള്ളി ഉസ്താദ്

പത്തനംതിട്ട: പെരുന്നാള്‍ ദിവസം പായസവിതരണത്തിന് നേതൃത്വം നല്‍കിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പെണ്ണു നല്‍കരുതെന്ന് നിര്‍ദ്ദേശിച്ച് പള്ളി ഉസ്താദിന്റെ വോയ്‌സ് മെസേജ്.

ചെറുകോല്‍ കാട്ടൂര്‍ പേട്ട പഴയപള്ളി ഉസ്താദ് നജീബ് ബാക്കറിയാണ് ശബ്ദസന്ദേശം നല്‍കിയത്. രണ്ടാഴ്ച മുന്‍പായിരുന്നു സംഭവം. ഇതു സംബന്ധിച്ച് പഴയപള്ളി ഭാരവാഹികള്‍ക്ക് പരാതി ലഭിച്ചു.

ഡിവൈഎഫ്‌ഐ ചെറുകോല്‍ മേഖലാ കമ്മിറ്റിയംഗവും എസ്എഫ്‌ഐ കോഴഞ്ചേരി ഏരിയാ മുന്‍ പ്രസിഡന്റുമായ ടി എ അന്‍സാരിക്ക് പെണ്ണുനല്‍കരുതെന്നും ഈ വിവരം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണമെന്നുമായിരുന്നു ഉസ്താദിന്റെ ആവശ്യം.

കഴിഞ്ഞ പെരുന്നാളിനോടനുബന്ധിച്ച് കാട്ടൂര്‍പേട്ടയിലെ കെഎന്‍ടിപി പുത്തന്‍പള്ളി ജുമാമസ്ജിദിലും പഴയപള്ളിയിലും ഡിവൈഎഫ്‌ഐ പായസം വിതരണം ചെയ്തിരുന്നു.

ഇക്കാര്യം സൂചിപ്പിച്ച് സിബി എന്നയാള്‍ ഡിവൈഎഫ്‌ഐ മതങ്ങളുടെ പിറകെയാണെന്ന് വാട്‌സ് ആപ്പ് സന്ദേശം ഇട്ടു. ഇതിന് മറുപടിയായി അന്‍സാരി വാട്‌സ് ആപ്പിലിട്ട ശബ്ദസന്ദേശമാണ് ഉസ്താദിനെ പ്രകോപിപ്പിച്ചത്.

ഡിവൈഎഫ്‌ഐ മതേതര സംഘടനയാണെന്നും വര്‍ഗീയവാദികള്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് പിടിമുറുക്കുമ്പോള്‍ പള്ളികളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കരുതെന്നുമായിരുന്നു അന്‍സാരിയുടെ സന്ദേശം.

Read more topics: whatsapp, dyfi, pathanamthitta
English summary
whatsapp voice messege against dyfi activists in pathanamthitta
topbanner

More News from this section

Subscribe by Email