Friday March 22nd, 2019 - 3:56:am
topbanner
topbanner

കേരളത്തിലെ വാട്സ്‌ആപ്പ് ഹര്‍ത്താല്‍ സി.ബി.ഐ അന്വേഷിക്കുമെന്ന് കേന്ദ്രസർക്കാർ

rajani v
കേരളത്തിലെ വാട്സ്‌ആപ്പ് ഹര്‍ത്താല്‍ സി.ബി.ഐ അന്വേഷിക്കുമെന്ന് കേന്ദ്രസർക്കാർ

കേരളത്തില്‍ നടന്ന വാട്‌സ് ആപ്പ് ഹര്‍ത്താലിനെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദ് രാജ്യസഭയെ അറിയിച്ചു. വി മുരളീധരന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.സോഷ്യല്‍ മീഡിയയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ 1595 പേരേയാണ് പൊലീസ് അറസ്റ്റു ചെയ്തത്.385 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ഹര്‍ത്താലിനും കലാപത്തിനും ആഹ്വാനം ചെയ്ത വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ 16 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹര്‍ത്താലില്‍ മലപ്പുറം ജില്ലയില്‍ മാത്രം അഞ്ഞൂറോളം പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. കോഴിക്കോടും അറസ്റ്റിലായവരുടെ ഫോണ്‍ പിടിച്ചെടുത്ത് വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരെ വിളിച്ച് വരുത്തി അന്വേഷണം നടത്തിയിരുന്നു. സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട നടപടികളില്‍ ഇടപെടാന്‍ സര്‍ക്കാരിന് ചില പരിമിതികളുണ്ടെന്നും കേന്ദ്ര സര്‍ക്കാരാണ് ഇതില്‍ ഇടപെടേണ്ടതെന്നും നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

അതേസമയം ദളിതുകള്‍ക്കെതിരായ അക്രമം തടയുന്ന നിയമം ദുര്‍ബലപ്പെടുത്തിയ ജസ്റ്റിസ് ഗോയലിനെ ദേശീയ ഹരിത ട്രിബ്യൂണല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതി മുന്‍ ജഡ്‌ജിയായ ഗോയലിനെ ദേശീയ ഹരിത ട്രിബ്യൂണല്‍ ചെയര്‍മാനായി നിയമിച്ചതിനെതിരെ ദളിത് സംഘടനകള്‍ ആഗസ്റ്റ് ഒമ്ബതിന് ദേശവ്യാപകമായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഗോയലിനെ പുറത്താക്കണമെന്ന് ലോക്‌സഭയില്‍ കൊടിക്കുന്നില്‍ ആവശ്യപ്പെട്ടത്.

Viral News

English summary
whatsapp harthal cbi investigation
topbanner

More News from this section

Subscribe by Email