Thursday August 16th, 2018 - 2:48:am
topbanner
Breaking News

വാട്സ്ആപ്പ് ഹര്‍ത്താല്‍: കലാപത്തിന് ആഹ്വാനം ചെയ്ത ഗ്രൂപ്പിന്റെ അഡ്മിന്‍ 16-കാരന്‍

Jikku Joseph
വാട്സ്ആപ്പ് ഹര്‍ത്താല്‍: കലാപത്തിന് ആഹ്വാനം ചെയ്ത ഗ്രൂപ്പിന്റെ അഡ്മിന്‍ 16-കാരന്‍

മലപ്പുറം: കത്വവ സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ പ്രധാന പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍. വോയ്സ് ഓഫ് യൂത്ത് എന്ന വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് മലപ്പുറത്ത് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്.

ഹര്‍ത്താലിനും കലാപത്തിനും ആഹ്വാനം ചെയ്ത വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ 16 വയസുകാരനാണ്. മലപ്പുറം കൂട്ടായി സ്വദേശിയായ പത്താം ക്ലാസുകാരനാണ് ഇയാള്‍. പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. മറ്റു ചില വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരും പോലീസിന്റെ നിരീക്ഷണത്തിലാണ്.

സംസ്ഥാനത്താകെ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കും വിധം ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ സന്ദേശം തയാറാക്കിയവരേയാണ് ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരം, കിളിമാനൂര്‍ സ്വദേശികളായ അഞ്ചു പേരാണ് മഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലുളളത്. ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ ആദ്യ വാട്‌സ്ആപ്പ് സന്ദേശം കിളിമാനൂര്‍ സ്വദേശിയാണ് പോസ്റ്റു ചെയ്തതെന്ന സംശയത്തിലാണ് ചോദ്യം ചെയ്യല്‍. പ്രതികളുടെ പങ്ക് വ്യക്തമായ ശേഷം അറസ്റ്റുണ്ടാകും.

ഹര്‍ത്താലില്‍ ജില്ലയിലെ പരപ്പനങ്ങാടി, തിരൂര്‍, താനൂര്‍ എന്നിവിടങ്ങളില്‍ വന്‍ ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലപ്പുറം ജില്ലയില്‍ മാത്രം അഞ്ഞൂറോളം പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. കോഴിക്കോടും അറസ്റ്റിലായവരുടെ ഫോണ്‍ പിടിച്ചെടുത്ത് വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരെ വിളിച്ച് വരുത്തി അന്വേഷണം ആരംഭിച്ചു.

രാജ്യത്താകെ അംഗങ്ങളുളള വോയ്‌സ് ഓഫ് ട്രൂത്ത് എന്ന പേരിലുളള നാലു വാട്‌സാപ് ഗ്രൂപ്പുകള്‍ വഴിയാണ് ഹര്‍ത്താല്‍ ആഹ്വാനം തുടക്കത്തില്‍ പ്രചരിപ്പിച്ചത്. തീവ്ര വര്‍ഗീയ സ്വഭാവമുളള സന്ദേശങ്ങള്‍ പടച്ചുവിടുന്ന വോയ്‌സ് ഓഫ് ട്രൂത്തിന്റെ നാലാം ഗ്രൂപ്പ് അഡ്മിന്റെ പ്രായം 16 വയസ് എന്നത് അന്വേഷണ ഉദ്യോഗസ്ഥരേയും ഞെട്ടിച്ചിരിക്കുകയാണ്.

English summary
whatsapp hartal accused held in police custody
topbanner

More News from this section

Subscribe by Email