Thursday November 15th, 2018 - 7:39:am
topbanner

അശ്ലീല കമന്റുകൾ പ്രചരിപ്പിക്കുന്ന വാട്‌സ്ആപ്പ് ​ ​ഗ്രൂപ്പ് നിരീക്ഷണത്തിൽ

RA
അശ്ലീല കമന്റുകൾ പ്രചരിപ്പിക്കുന്ന വാട്‌സ്ആപ്പ് ​ ​ഗ്രൂപ്പ് നിരീക്ഷണത്തിൽ

കൊച്ചി: സ്ത്രീകളുടെ ഫേസ്ബുക്ക് പോസ്റ്റിനുതാഴെ അശ്ലീല കമന്റുകൾ ഇടുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്യുന്ന അധോലോകം എന്ന വാട്‌സ്ആപ്പ് ​ ​ഗ്രൂപ്പ് നിരീക്ഷണത്തിൽ. രാഷ്ട്രീയ വിയോജിപ്പ് ഉള്ളവരേയും വിരുദ്ധ നിലപാടുകള്‍ ഉറച്ചുപറയുന്ന പെണ്‍കുട്ടികളേയും സൈബര്‍ അശ്ലീല ആക്രമണത്തിലൂടെ തകര്‍ക്കുകയാണ് അധോലോകം ഫേസ്ബുക്ക് ഗ്രൂപ്പിന്റെ രീതി.

ഇന്ത്യയിലും വിദേശത്തുമായി ജോലിചെയ്യുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് ശേഷം അശ്ലീലവും അപവാദവും പറഞ്ഞ് ആസ്വദിക്കുകയും ഇവരെ ലൈംഗികമായി ഉപയോഗിച്ചതായി പ്രചരിപ്പിക്കുകയുമാണ് ഗ്രൂപ്പിന്റെ രീതി. സമൂഹ മാധ്യമങ്ങളില്‍ സജീവമാകുന്ന പെണ്‍കുട്ടികളെയാണ് ഇവര്‍ ഇരയാക്കുന്നത്.ഗ്രൂപ്പിന് ഇരയായ ശാസ്താംകോട്ട സ്വദേശിനിയാണ് പോലീസില്‍ ആദ്യം പരാതി നല്‍കിയത്.

തുടര്‍ന്ന് ഗ്രൂപ്പിനെതിരേ കൊല്ലം, എറണാകുളം, കോട്ടയം സ്വദേശിനികളായ പെണ്‍കുട്ടികള്‍ ജില്ലാ പോലീസ് മേധാവികള്‍ക്കും സൈബര്‍സെല്ലിനും തെളിവു സഹിതം പരാതി നല്‍കിയിട്ടുണ്ട്.പരാതി നല്‍കിയ യുവതിയെ അധോലോകം ഭീഷണിപ്പെടുത്തിയതായാണ് വിവരം. യുവതിയുടെ പരാതിയില്‍ അധോലോകം വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനായുള്ള അന്വേഷണം തുടങ്ങി. ഗ്രൂപ്പിന്റെ അഡ്മിന് എതിരേയാണ് പ്രാഥമിക അന്വേഷണം. കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് ലിങ്കുകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേയും കേസ് വന്നേക്കും.

English summary
whatsapp group police investigation
topbanner

More News from this section

Subscribe by Email