Monday November 19th, 2018 - 7:56:pm
topbanner

വാട്‌സ്ആപ്പ് ഹര്‍ത്താലിനായി തെരുവിലിറങ്ങിയ പ്രവാസികളും ഗള്‍ഫില്‍ ജോലി തേടുന്നവരും കുടുങ്ങി

NewsDesk
വാട്‌സ്ആപ്പ് ഹര്‍ത്താലിനായി തെരുവിലിറങ്ങിയ പ്രവാസികളും ഗള്‍ഫില്‍ ജോലി തേടുന്നവരും കുടുങ്ങി

മഞ്ചേരി: അപ്രഖ്യാപിത ഹര്‍ത്താലില്‍ വ്യാപകമായ അക്രമ പ്രവര്‍ത്തനത്തിന് തെരുവിലിറങ്ങിയവര്‍ക്കെതിരെ പോലീസ് നടപടി കര്‍ശനമാക്കിയതോടെ പ്രവാസികളും ഗള്‍ഫില്‍ ജോലി തേടുന്നവരും കുരുക്കിലായി.

അവധിക്കെത്തിയ പ്രവാസികള്‍ പോലീസ് കേസായതോടെ രാജ്യം വിടാന്‍ കഴിയാത്ത അവസ്ഥയിലാണ്. പലര്‍ക്കും വിസ റദ്ദാക്കപ്പെടുമെന്ന ആശങ്കയുമുണ്ട്.

പ്രവാസികളില്‍ ചിലര്‍ പോലീസ് അന്വേഷണം തുടങ്ങിയതോടെ അവധി റദ്ദ് ചെയ്ത് തിരിച്ചുപോവുകയും ചെയ്തു. കേസില്‍ കുടിങ്ങിയ യുവാക്കള്‍ ആരുടെയെങ്കിലുമൊക്കെ കയ്യും കാലും പിടിച്ചു കേസ് ഒഴിവാക്കാനുള്ള ഓട്ടത്തിലാണ്.

ഗള്‍ഫില്‍ ജോലി തേടാനിരിക്കുന്നവര്‍ ഇപ്പോള്‍ കേസിന് പിന്നാലെയാണ്. കടുത്ത വകുപ്പുകള്‍ ചേര്‍ത്താണ് പലരെയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടാത്തതും ഇവര്‍ക്ക് വിനയായി.

പോക്സോ (ലൈംഗികാതിക്രമങ്ങളില്‍നിന്നു കുട്ടികളെ രക്ഷിക്കുന്നതിനുള്ള നിയമം) കേസിന്റെ നാണക്കേടില്‍നിന്ന് എങ്ങനെ ഒഴിവാകുമെന്ന ആലോചനയിലാണ് കേസില്‍ കുടുങ്ങിയ മണവാളന്‍മാര്‍. വിവാഹം അടുത്തിരിക്കെ ഈ വകുപ്പു ചേര്‍ക്കപ്പെട്ടാല്‍ രണ്ടാഴ്ച കഴിഞ്ഞേ ജാമ്യം കിട്ടൂ.

Read more topics: whatsapp, hartal, police, case, kerala
English summary
whatsapp fake hartal; police case against kerala youths
topbanner

More News from this section

Subscribe by Email