Saturday September 22nd, 2018 - 8:37:pm
topbanner

പുതുപ്പെണ്ണ് വലതുകാല്‍വച്ചു കയറിയത് ദുരിതാശ്വാസ ക്യാമ്പിലേക്ക്

suji
പുതുപ്പെണ്ണ് വലതുകാല്‍വച്ചു കയറിയത് ദുരിതാശ്വാസ ക്യാമ്പിലേക്ക്

പുതു ജീവിതത്തിലേക്ക് നടന്നുകയറുമ്പോഴാണ് പ്രളയ ദുരന്തം ഈ കുടുംബത്തെ ഉലച്ചത്. വിവാഹ ശേഷം ആതിര വരന്റെ വീട്ടില്‍ കയറുന്നതിന് പകരം ഇപ്പോഴുള്ള വരന്റെ വീടായ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് കാലെടുത്ത് വച്ചത്. ചമ്പക്കുളം നടുഭാഗം കോത്ത് പരേതനായ എ കെ ഗോപാലന്റെയും ശ്യാമളയുടേയും മകനായ ഗോപകുമാറാണ് കോട്ടയം പാമ്പാടി കിഴക്കേപറത്താനത്തില്‍ ബാബു ആശ ദമ്പതികളുടെ മകള്‍ ആതിരയെ വിവാഹം കഴിച്ച് ക്യാമ്പിലേക്ക് കൂട്ടിയത്.

വെള്ളപ്പൊക്കത്തെ തുടര്‍ന്നു വരനും കുടുംബവും പത്തു ദിവസമായി ക്യാമ്പിലാണ് താമസം. നേരത്തെ മുഹൂര്‍ത്തം നിശ്ചയിച്ചതിനാല്‍ വിവാഹം നടത്താന്‍ ഇരു കുടുംബങ്ങളും തീരുമാനിക്കുകയായിരുന്നു. ക്യാമ്പ് അംഗങ്ങള്‍ കൈയ്യടിച്ച് നവ ദമ്പതികളെ വരവേറ്റു. വരന്റെ സുഹൃത്തുക്കള്‍ പാട്ടുപാടിയും നൃത്തം ചെയ്തും സ്വീകരണം കെങ്കേമമാക്കി. കവാടത്തില്‍ നിന്നു സൈക്കിള്‍ റിക്ഷയിലാണ് ഇരുവരേയും ക്യാമ്പിലേക്ക് ആനയിച്ചത്.

ആതിരയുടെ അമ്മയുടെ വീട് ആലപ്പുഴ പഴവീടാണ്. പഴവീട് ഭഗവതി ക്ഷേത്രത്തില്‍ വച്ച് താലിചാര്‍ത്തി നേരെ ക്യാമ്പിലേക്ക് വന്നു. ക്യാമ്പിന്റെ നിയന്ത്രണമുള്ള കാര്‍മല്‍ പോളിടെക്‌നിക് കോളേജിലെ എന്‍എസ്എസ് വോളന്റിയര്‍മാര്‍ മധുര പലഹാരം വിതരണം ചെയ്തു.

Read more topics: wedding, flood camp
English summary
wedding flood camp
topbanner

More News from this section

Subscribe by Email