Sunday September 23rd, 2018 - 6:13:pm
topbanner

അക്രമസ്വഭാവം പ്രോല്‍സാഹിപ്പിക്കുന്ന വെബ്‌സൈറ്റുകള്‍ക്കെതിരെ നടപടി

NewsDesk
അക്രമസ്വഭാവം  പ്രോല്‍സാഹിപ്പിക്കുന്ന  വെബ്‌സൈറ്റുകള്‍ക്കെതിരെ നടപടി

വികലവും അക്രമസ്വഭാവം പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന വെബ്‌സൈറ്റുകളെ സംബന്ധിച്ച് പരാതിപ്പെടാന്‍ സംസ്ഥാന ഐ. ടി വകുപ്പ് ഇ- മെയില്‍ സംവിധാനം ഏര്‍പ്പെടുത്തി. ഇത്തരം വെബ്‌സൈറ്റുകളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ പരാതിപ്പെടാം.

യുവാക്കളുടെയും, കുട്ടികളുടെയും വ്യക്തിത്വത്തെയും, സ്വഭാവരൂപീകരണത്തെയും പ്രതികൂലമായി ബാധിക്കുന്ന വെബ് സൈറ്റുകള്‍ ബ്‌ളോക്ക് ചെയ്യുവാനും, നിയന്ത്രിക്കുവാനുമുള്ളസംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. വികലമായ സന്ദേശങ്ങളും ദൃശ്യങ്ങളും ലൈക്ക് ചെയ്യുകയും ക്രമാതീതമായി ഷെയര്‍ ചെയ്യുകയും ചെയ്യപ്പെടുന്നത് യുവാക്കളിലും , കുട്ടികളിലും സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന മാദ്ധ്യമ വാര്‍ത്തയെ തുടര്‍ന്നാണ് ബാലാവകാശ കമ്മീഷന്‍ ഈ നിര്‍ദ്ദശം നല്‍കിയത്.

ടി സിദ്ധിഖില്ലാതെ ഒരു വര്‍ഷം ; നസീമ ഫേസ്ബുക്കിലൂടെ തുറന്നു പറയുന്നു

Read more topics: website, ban, against, child,
English summary
website ban against child, kerala
topbanner

More News from this section

Subscribe by Email