Sunday September 23rd, 2018 - 11:44:pm
topbanner

ഫേസ്ബുക്ക് ചാറ്റിങ്; നഗ്നത റെക്കോര്‍ഡ് ചെയ്ത് മലയാളിക്ക് ദുബായ് യുവതിയുടെ ഭീഷണി

NewsDesk
ഫേസ്ബുക്ക് ചാറ്റിങ്; നഗ്നത റെക്കോര്‍ഡ് ചെയ്ത് മലയാളിക്ക് ദുബായ് യുവതിയുടെ ഭീഷണി

പാലക്കാട്: ഫേസ്ബുക്ക് വഴി ചാറ്റിങ്ങിന് ക്ഷണിച്ചശേഷം നഗ്നത റെക്കോര്‍ഡ് ചെയ്യുകയും പിന്നീട് പണം തട്ടുകയും ചെയ്യുന്ന സംഘം വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്.

കഴിഞ്ഞദിവസം പാലക്കാട് സ്വദേശി നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ദുബായ് സ്വദേശിനിയെന്ന പേരിലെത്തിയ യുവതിയാണ് 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയത്.

ഇയാളെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടശേഷം സ്‌കൈപ്പ് ചാറ്റിങ്ങിനായി ക്ഷണിക്കുകയായിരുന്നു. ഇവിടെവെച്ച് യുവതി ആവശ്യപ്പെട്ടപ്രകാരം ശരീരഭാഗങ്ങള്‍ കാട്ടിക്കൊടുത്തു.

അല്‍പസമയത്തിനുള്ളില്‍ ഈ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തശേഷം ഭീഷണിപ്പെടുത്തുകയും ചെയ്തു. 10 ലക്ഷം രൂപ വേണമെന്നായിരുന്നു ആവശ്യം. പണം തന്നില്ലെങ്കില്‍ ഇത് ഫേസ്ബുക്കിലും യൂട്യൂബ് വഴിയും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.

ഇതേ തുടര്‍ന്നാണ് പോലീസില്‍ പരാതിയുമായെത്തിയത്. ഇത്തരത്തില്‍ നിരവധിപേരില്‍നിന്നും യുവതി പണം തട്ടിയതായണ് പോലീസ് നല്‍കുന്ന സൂചന. മാനഹാനി ഭയന്ന് പലരും പുറത്തുപറയാതിരിക്കുകയാണ്.

ഒളിംപിക്‌സ് ആരാധകരെ ലക്ഷ്യമിട്ട് ബ്രസീലിയന്‍ സുന്ദരികള്‍ ഒരുങ്ങുന്നു

ബാങ്ക് ജീവനക്കാരി വെടിയേറ്റു മരിച്ച സംഭവത്തില്‍ ഉത്തരവാദിത്വമില്ലെന്ന് ബാങ്ക് അധികൃതര്‍

മരുമകള്‍ ഐശ്വര്യ റായിയുടെ കിടപ്പറ രംഗം ; അതൃപ്തി പ്രകടിപ്പിച്ച് ബിഗ് ബി രംഗത്ത്

Read more topics: webcam, Skype, facebook, blackmail
English summary
webcam Skype facebook blackmail scams
topbanner

More News from this section

Subscribe by Email