Monday November 19th, 2018 - 12:47:pm
topbanner

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പഞ്ചായത്ത് തലത്തിലും കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമൊരുക്കുന്നു

akhila
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പഞ്ചായത്ത് തലത്തിലും കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമൊരുക്കുന്നു

തിരുവനന്തപുരം: സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ പഞ്ചായത്ത് തലത്തിലും കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കാനാവുന്ന സംവിധാനവുമൊരുക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. പരീക്ഷണാടിസ്ഥാനത്തില്‍ ഇത് പ്രവര്‍ത്തനം തുടങ്ങി. ലോകത്തെ പ്രമുഖ കാലാവസ്ഥാ വിജ്ഞാന വിനിമയ ഏജന്‍സികളിലൊന്നായ ഐ.ബി.എം. ബിസിനസ്-വെതര്‍ കമ്പനിയുമായി ദുരന്തനിവരാണ അതോറിറ്റി കരാര്‍ ഒപ്പുവെച്ചു.

ഏറ്റവും പ്രാദേശിക തലത്തില്‍ പ്രകൃതിക്ഷോഭമോ കാലാവസ്ഥാ മാറ്റമോ ഉണ്ടാകുന്നതിനെപ്പറ്റി ഏതാനും മണിക്കൂറുകള്‍ക്കുമുമ്പ് നല്‍കുന്ന മുന്നറിയിപ്പായ 'നൗ കാസ്റ്റ്' നല്‍കാന്‍ ഈ സംവിധാനത്തിന് കഴിയുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ പറഞ്ഞു. ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമാണ് ഇപ്പോള്‍ ദുരന്ത നിവാരണ അതോറിറ്റി സ്വീകരിക്കുന്നത്.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് ജില്ലാതലത്തില്‍ വരെ സാധിക്കുന്ന നൗ കാസ്റ്റിങ് പഞ്ചായത്ത് തലത്തിലോ അതിലും ചെറിയ പ്രദേശങ്ങളിലോ കാലാവസ്ഥാ മാറ്റം ഒരുമണിക്കൂറിനുമുമ്പ് പ്രവചിക്കാന്‍ പുതിയ സംവിധാനത്തിന് കഴിയുമെന്ന് അധികൃതര്‍ പറയുന്നു. ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ദുരന്തനിവാരണ അതോറിറ്റി വൈകിയത് ഒഴിവാക്കാന്‍ കൂടിയാണ് പുതിയ കരാര്‍.

കെല്‍ട്രോണ്‍ ആണ് അതോറ്റിക്കുവേണ്ടി വെതര്‍ കമ്പനിയുമായി കരാറുണ്ടാക്കിയത്. മൂന്നുവര്‍ഷത്തേക്ക് സൗജന്യമായി കമ്പനി വിവരങ്ങള്‍ നല്‍കുന്നതോടൊപ്പം തുടര്‍പ്രവര്‍ത്തനം നടപ്പാക്കാന്‍ നേതൃത്വം നല്‍കുന്ന സമിതി തീരുമാനിക്കും. ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ഈ സ്വകാര്യ ഏജന്‍സിയും നല്‍കുന്ന വിവരങ്ങള്‍ ഏകോപിപ്പിച്ച് കൂടുതല്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കാനാവുമെന്ന് അതോറിറ്റി പറഞ്ഞു.

ഇതനുസരിച്ചുള്ള കാലാവസ്ഥാ മുന്നറിയിപ്പുകള്‍ അതോറിറ്റി ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിത്തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം കനകക്കുന്നിന് എതിര്‍വശത്ത് നിര്‍മിക്കുന്ന അതോറിറ്റിയുടെ ആസ്ഥാനം തുറക്കുമ്പോള്‍ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനവും ഉദ്ഘാടനംചെയ്യും.

Read more topics: weather, warning
English summary
weather warning
topbanner

More News from this section

Subscribe by Email