topbanner
Monday October 23rd, 2017 - 2:18:am
topbanner

വയനാട് ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് നിരോധിച്ചു

rajani v
വയനാട് ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് നിരോധിച്ചു

കോഴിക്കോട്: വയനാട് ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് നിരോധിച്ചു.നിരോധനം നവംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും.കോഴിക്കോട്, വയനാട് ജില്ലകളിലെ കലക്ടര്‍മാരും ജനപ്രതിനിധികളും അടക്കം ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം.ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവായതോടെയാണ് നിരോധനം വന്നത്.

നിരോധനം നിലവില്‍ വരുന്നത് മുതല്‍ വൈത്തിരി ഭാഗത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ടി വരും.ചുരം നവീകരിക്കാനും സി.സി.ടി.വി അടക്കമുള്ളവ സ്ഥാപിക്കാനും വൈദ്യുതീകരിക്കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്. ചുരത്തിലെ പരസ്യ ബോര്‍ഡുകള്‍ നീക്കാനും ധാരണയായിട്ടുണ്ട്.

 

Read more topics: wayanadu, vehicle, parking
English summary
wayanadu vehicle parking collector new order
topbanner topbanner

More News from this section

Subscribe by Email