Sunday August 18th, 2019 - 10:48:am
topbanner
topbanner

വയനാടിന്റെ സമഗ്ര വികസനത്തിന് ജയിക്കേണ്ടത് തുഷാര്‍ വെള്ളാപ്പള്ളിയാണെന്ന് പ്രീതി ന‌ടേശന്‍

RA
 വയനാടിന്റെ സമഗ്ര വികസനത്തിന് ജയിക്കേണ്ടത് തുഷാര്‍ വെള്ളാപ്പള്ളിയാണെന്ന് പ്രീതി ന‌ടേശന്‍

കല്‍പ്പറ്റ: എന്‍ ഡി എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെളളാപ്പള്ളി വിജയിക്കണമെന്നത് വയനാടിന്റെ സമഗ്ര വികസനത്തിന് ആവശ്യമാണെന്ന് തുഷാറിന്റെ അമ്മ പ്രീതി നടേശന്‍. വയനാ‌ട് ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന കുടുംബ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു പ്രീതി നടേശന്‍. വയനാട്ടില്‍ തുഷാറിന്റെ വിജയത്തിന് വേണ്ടി സര്‍വമേഖലകളിലെയും ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്ന കാഴ്ചയാണ് കാണുന്നതെന്നും പ്രീതി പറഞ്ഞു.

വയനാട്ടിലെ വികസന മുരടിപ്പില്‍ ഒരു മാറ്റം ആഗ്രഹിച്ച്‌ കൊണ്ടാണ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ തുഷാറിനെ നെഞ്ചിലേറ്റുന്നത്. ഇത് ഒരു വലിയ മാറ്റമാണ്. തുഷാര്‍ വിജയിച്ചാല്‍ മണ്ഡലത്തില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുമെന്നും പ്രീതി നടേശന്‍ പറഞ്ഞു.

പുളിയാര്‍മലയിലെ വാടോത്ത് , നെടുംനിലം, മേപ്പാടി പഞ്ചായത്തിലെ നെടുങ്കരണ,വടുവഞ്ചാല്‍ പഞ്ചായത്തിലെ തോമാട്ടുചാല്‍,തൃക്കൈപ്പറ്റയിലെ മുക്കംകുന്ന് എന്നിവിടങ്ങളിലെ കുടുംബ യോഗങ്ങളിലാണ് പ്രീതി നടേശന്‍ സംസാരിച്ചത്. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു, എക്സിക്യൂട്ടീവ് മെമ്ബര്‍ ഡോ. എ.വി. ആനന്ദരാജ്, കെ. ആര്‍. കൃഷ്ണന്‍, എം.മോഹനന്‍, ഡോ.ഷേര്‍ളി പി. ആനന്ദ് എന്നിവരും പ്രീതി നടേശനൊപ്പം യോ​ഗങ്ങളില്‍ സംബന്ധിച്ചു.

English summary
wayanadu thusharvellapally mother statement
topbanner

More News from this section

Subscribe by Email