Wednesday December 19th, 2018 - 5:01:am
topbanner

യുവതിയും മക്കളും ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍

NewsDesk
യുവതിയും മക്കളും ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍

ബത്തേരി: നെന്മേനി സ്വദേശിയായ യുവതിയും മക്കളും ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നന്മേനി തൊവരിമല പുളിക്കല്‍ വീട്ടില്‍ മുഹമ്മദിന്റെ മകള്‍ മുബഷിറ (25), മക്കളായ മുഹമ്മദ് ഷായന്‍ (മൂന്ന്), തന്‍ഹ ഫാത്തിമ (നാലു മാസം) എന്നിവരെ ഗുണ്ടല്‍പേട്ടയിലെ ഭര്‍ത്താവിന്റെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കിടപ്പുമുറിയിലാണു മൂന്നു പേരുടെയും മൃതദേഹങ്ങള്‍. മുബഷിറ തൂങ്ങിമരിച്ച നിലയിലും മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലുമായിരുന്നു. ഗുണ്ടല്‍പേട്ട സലിം പാഷയാണു മുബഷിറയുടെ ഭര്‍ത്താവ്. ആറു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഗുണ്ടല്‍പേട്ട പൊലിസ് വയനാട്ടിലെത്തി അന്വേഷണം നടത്തി.

Read more topics: wayanad, Woman, children, home
English summary
wayanad Woman children found dead at home
topbanner

More News from this section

Subscribe by Email