Saturday August 18th, 2018 - 1:13:am
topbanner

വയനാട് സിപിഐ ജില്ലാ സെക്രട്ടറിയെ പുറത്താക്കിയേക്കും; സംരക്ഷിക്കില്ലെന്ന് കാനം

NewsDesk
വയനാട് സിപിഐ ജില്ലാ സെക്രട്ടറിയെ പുറത്താക്കിയേക്കും; സംരക്ഷിക്കില്ലെന്ന് കാനം

കോട്ടയം: ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയെ പാര്‍ട്ടി പുറത്താക്കിയേക്കും.

വയനാട്ടിലെ സര്‍ക്കാര്‍ മിച്ചഭൂമി സ്വകാര്യഭൂമിയാക്കി മാറ്റുന്നതിനു ലക്ഷങ്ങള്‍ കൈക്കൂലി ആവശ്യപ്പെട്ടതായി കഴിഞ്ഞദിവസം വാര്‍ത്തയുണ്ടായിരുന്നു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചു.

ഭൂമാഫിയയെ സഹായിച്ചവര്‍ക്കെതിരേ ഉചിതമായ നടപടിയുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. കുറ്റക്കാരെ സിപിഐ ഒരിക്കലും സംരക്ഷിക്കില്ല. സംഭവത്തില്‍ സിപിഐ നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും കാനം പറഞ്ഞു.

സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, ഡെപ്യൂട്ടി കളക്ടര്‍ എന്നിവര്‍ക്കു ഭൂമിയിടപാടില്‍ നേരിട്ടു പങ്കുണ്ടെന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും സ്വകാര്യചാനല്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. ഇവര്‍ക്കു സഹായിയായി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഓഫീസിലെ ഒരു ജീവനക്കാരനും ഉണ്ടെന്നു വ്യക്തമായതോടെ മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചു.

Read more topics: wayanad, cpi, secretary
English summary
wayanad cpi secretary to be suspended
topbanner

More News from this section

Subscribe by Email