കല്‍പ്പറ്റ: വയനാട്ടിലെ കല്‍പ്പറ്റയില്‍ അസാധുനോട്ടുകളുമായി അഞ്ചുപേര്‍ അറസ്റ്റില്‍.കൊച്ചിയില്‍ നിന്ന് വാഹനത്തില്‍ വയനാട്ടിലേക്ക് കടത്തുകയായിരുന്നു പത്ത് ലക്ഷത്തിന്റെ നോട്ടുകളാണ് പിടികൂടിയത്. റിയാസ്, നൗഫല്‍, അസ്ലം, മുജീബ്, നവാസ് എന്നിവരാണ് പിടിയിലായത്.
10,06,000 രൂപയുടെ നോട്ടുകളാണ് ഇവരില്‍ നിന്നു കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.പത്തു ലക്ഷം രൂപയുടെ പഴയനോട്ടുകള്ക്കു പകരം ഇരുപതു ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ നല്‍കാമെന്ന് പടിഞ്ഞാറത്തറ സ്വദേശികള്‍ വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണ് സംഘം പണവുമായി കല്‍പ്പറ്റയിലേക്ക് വന്നത്.