Monday September 24th, 2018 - 2:05:pm
topbanner

കഞ്ചാവ് വേട്ടയ്ക്കു പോയ ആറു വനപാലകരെ കാണാനില്ല

Renjini
കഞ്ചാവ് വേട്ടയ്ക്കു പോയ ആറു വനപാലകരെ കാണാനില്ല

അട്ടപ്പാടി: അട്ടപ്പാടിയിലെ വനമേഖലയില്‍ കഞ്ചാവ് വേട്ടയ്ക്ക് പോയ ആറംഗ വനപാലക സംഘത്തെ കാണാതായി.ഗലസി-തുടുക്കി വനമേഖലയിലേക്ക് കഴിഞ്ഞ തിങ്കളാഴ്ചയാണ് മുക്കാലി ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ അഭിലാഷിന്‍റെ നേതൃത്വത്തിൽ പോയത്.

ശക്തമായ മഴയെ തുടർന്ന് വരകാർ പുഴ നിറഞ്ഞൊഴുകുന്നതിനാൽ കാട്ടിൽ ഇവർ കുടുങ്ങി പോയതാകാമെന്നാണ് സൂചന. വനപാലകര്‍ക്കു വേണ്ടിയുളള തിരച്ചില്‍ തുടങ്ങി. അട്ടപ്പാടിയില്‍ കഞ്ചാവ് കൃഷി വ്യാപകമായതോടെ പൊലീസും എക്‌സൈസും തിരച്ചില്‍ ശക്തമാക്കിയതിന് പിന്നാലെയാണ് വനപാലകരും രംഗത്തിറങ്ങിയത്.

വയര്‍ലെസ് സംവിധാനങ്ങളും മൊബൈല്‍ ഫോണുകളും ഉള്‍പ്പടെയുള്ള ആശയവിനിമയ സംവിധാനങ്ങള്‍ ആറംഗ സംഘത്തിന്‍റെ കൈവശമുണ്ടെങ്കിലും ഇവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.മൂന്ന് സംഘങ്ങളായാണ് അന്വേഷണം നടക്കുന്നത്. 

Read more topics: wayanad, Forestry, workers, missing
English summary
Six Forestry workers have gone missing from wayanadu
topbanner

More News from this section

Subscribe by Email