Monday September 24th, 2018 - 3:16:pm
topbanner

അനധികൃത വാട്ടര്‍ തീം പാര്‍ക്ക് നിര്‍മാണം; പിന്നില്‍ ആര്യാടന്റെ ബിനാമിയെന്ന് പിവി അന്‍വര്‍ എംഎല്‍എ

NewsDesk
അനധികൃത വാട്ടര്‍ തീം പാര്‍ക്ക് നിര്‍മാണം; പിന്നില്‍ ആര്യാടന്റെ ബിനാമിയെന്ന് പിവി അന്‍വര്‍ എംഎല്‍എ

കോഴിക്കോട്: ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ചുകൊണ്ടുള്ള വാട്ടര്‍ തീം പാര്‍ക്കുമായി ബന്ധപ്പെട്ട് പിവി അന്‍വര്‍ എംഎല്‍എ വിശദീകരണം നല്‍കി. തനിക്കെതിരായ ആരോപണങ്ങളില്‍ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ബിനാമിയാണെന്ന് അന്‍വര്‍ ആരോപിച്ചു.

തന്റെ വാട്ടര്‍തീം പാര്‍ക്കും പരിസരവും ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാം. അതിന്റെ നിര്‍മാണവും നടത്തിപ്പും നിയമങ്ങള്‍ അനുശാസിക്കുന്ന രീതിയിലാണെന്നുമാണ് അന്‍വറിന്റെ വിശദീകരണം.

തനിക്കെതിരായി ആരോപണം ഉന്നയിക്കുന്നതും പരാതി നല്‍കിയിരിക്കുന്നതും മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ബിനാമിയാണെന്നും പി.വി. അന്‍വര്‍ തിരിച്ചടിച്ചു.

എന്നാല്‍, അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കിന്റെ പ്രവര്‍ത്തനം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതര്‍ പ്രവര്‍ത്തനാനുമതി റദ്ദാക്കിയിട്ടുണ്ട്.

അന്‍വറിന്റെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്ക് അനധികൃതമായാണ് നിര്‍മിച്ചിരിക്കുന്നതെന്നും യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെയാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനമെന്നുമായിരുന്നു പ്രധാന ആക്ഷേപം. ഇതിനു പുറമെ റോഡ് കൈയേറിയതും അനധികൃതമായി തടയണ നിര്‍മിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു.

Read more topics: Water, park, Kakadampoyil, MLA
English summary
Water theme park at Kakadampoyil violated all rules
topbanner

More News from this section

Subscribe by Email