Monday September 24th, 2018 - 3:38:am
topbanner

വാട്ടര്‍ ടാങ്ക് വീണ് കുട്ടി മരിച്ച സംഭവത്തില്‍ എഞ്ചിനീയര്‍ അറസ്റ്റില്‍

NewsDesk
വാട്ടര്‍ ടാങ്ക് വീണ് കുട്ടി മരിച്ച സംഭവത്തില്‍ എഞ്ചിനീയര്‍ അറസ്റ്റില്‍

കൊല്ലം: അശാസ്ത്രീയമായ രീതിയില്‍ സ്ഥാപിച്ച വാട്ടര്‍ ടാങ്ക് വീടിനുമുകളില്‍ വീണ് കുട്ടി മരിച്ച സംഭവത്തില്‍ ജലവിഭവ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ മഞ്‌ജേഷ് അറസ്റ്റില്‍.

ശനിയാഴ്ച കൊട്ടാരക്കര എഴുകോണിലാണ് കുടിവെള്ള ടാങ്ക് വീണ് കുട്ടി മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് ജലവിഭവ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പവിത്രേശ്വരം പഞ്ചായത്തിലായിരുന്നു സംഭവം. എഴുകോണ്‍ കൈതക്കോട് വേലംപൊയ്ക ബിജു ഭവനില്‍ ആഞ്ചംലോസിന്റെ മകന്‍ അഭി ഗബ്രിയേല്‍(ഏഴ്) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അമ്മ ബീന, സഹോദരി സ്‌നേഹ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Read more topics: water, tank, child, engineer, arrest
English summary
water tank fall over the child; engineer arrested
topbanner

More News from this section

Subscribe by Email