Thursday December 13th, 2018 - 12:24:am
topbanner

സെര്‍വര്‍ തകരാര്‍: വാട്ടര്‍ അതോറിറ്റി ബില്ലുകള്‍ക്ക് പിഴ ഈടാക്കില്ലെന്ന് അധികൃതര്‍

RA
സെര്‍വര്‍ തകരാര്‍: വാട്ടര്‍ അതോറിറ്റി ബില്ലുകള്‍ക്ക് പിഴ ഈടാക്കില്ലെന്ന് അധികൃതര്‍

തിരുവനന്തപുരം: സെർവർ തകരാറുമൂലം കേരള വാട്ടര്‍ അതോറിറ്റിയുടെ റവന്യൂ കളക്ഷന്‍, ബില്ലിംഗ് സോഫ്റ്റ് വെയര്‍ കഴിഞ്ഞ ഒരാഴ്ചയായി അതോറിറ്റി ഓഫീസുകളില്‍ പണമിടപാടുകള്‍ക്ക് തടസം നേരിടുകയാണ്. ഉപഭോക്താക്കള്‍ക്ക് വെള്ളക്കരമടയ്ക്കാനും മറ്റു സേവനങ്ങള്‍ക്കും പ്രയാസം നേരിടുന്നതിനാല്‍ ഇക്കാലയളവിലെ ബില്ലുകള്‍ക്ക് ഒരു മാസക്കാലത്തേക്ക് പിഴ ഈടാക്കുന്നതല്ലെന്നും ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന അസൗകര്യത്തില്‍ ഖേദം പ്രകടപ്പിക്കുന്നതായും വാട്ടര്‍ അതോറിറ്റി അറിയിച്ചു.

ഐടി വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ സെര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്നും മൂന്നു നാലു ദിവസത്തിനകം തകരാര്‍ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ അറിയിച്ചു.

ബില്ല് അടയ്ക്കാത്തു മൂലമുള്ള കണക്ഷന്‍ വിച്ഛേദിക്കലും ഒരു മാസത്തേക്ക് നിര്‍ത്തിവച്ചു. പ്രളയബാധിതപ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ബില്ല് അടയ്ക്കുന്നതിന് 2019 ജനുവരി 31 വരെ അനുവദിച്ചിട്ടുള്ള സാവകാശം തുടരും.

Read more topics: water authority, server problem
English summary
water authority server problem
topbanner

More News from this section

Subscribe by Email