Sunday February 17th, 2019 - 3:24:am
topbanner

കെ. സുധാകരന് മറുപടിയുമായി ബല്‍റാമിന്റെ പോസ്റ്റ് കുത്തിപ്പൊക്കി സൈബര്‍ പോരാളികള്‍

JB
 കെ. സുധാകരന് മറുപടിയുമായി ബല്‍റാമിന്റെ പോസ്റ്റ് കുത്തിപ്പൊക്കി സൈബര്‍ പോരാളികള്‍

കോഴിക്കോട്: ഒരു അമ്പലം കത്തിനശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയുമെന്നു പറഞ്ഞത് ഇ.എം.എസ്സാണെന്നു പ്രസംഗിച്ച കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന് മറുപടി നല്‍കി സോഷ്യല്‍ മീഡിയ. 2016-ല്‍ വി.ടി ബല്‍റാം ഫേസ്ബുക്കിലിട്ട കുറിപ്പ് കുത്തിപ്പൊക്കിയാണ് സുധാകരന് സൈബര്‍ പോരാളികള്‍ മറുപടി നല്‍കിയിരിക്കുന്നത്.വിശ്വാസ സംരക്ഷണ ജാഥയുടെ ഭാഗമായായിരുന്നു കെ. സുധാകരന്റെ പ്രസംഗം. 'ഒരമ്പലം കത്തി നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയുമെന്ന് പറഞ്ഞ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ അനുനായികള്‍ പ്രത്യയശാസ്ത്രപരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.' ഇതായിരുന്നു സുധാകരന്റെ പരാമര്‍ശം.

എന്നാല്‍ വി.ടി ബല്‍റാമിന്റെ പഴയൊരു ഫേസ്ബുക്ക് പോസ്റ്റാണ് സുധാകരനുള്ള മറുപടിയായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഒരു ക്ഷേത്രം കത്തിയാല്‍ അത്രയും അന്ധവിശ്വാസം ഇല്ലാതായെന്നു പറഞ്ഞത് സി. കേശവനാണെന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ബല്‍റാമിന്റെ പോസ്റ്റ് ഇങ്ങനെ:

'ഒരമ്പലം കത്തിനശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയും എന്ന് പറഞ്ഞത് കോണ്‍ഗ്രസ് നേതാവും തിരു-കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി. കേശവനാണ്.
ഇനി നമുക്ക് അമ്പലങ്ങള്‍ക്ക് തീ കൊളുത്താം എന്ന് ആഹ്വാനം ചെയ്തത് സമൂഹ്യപരിഷ്‌ക്കര്‍ത്താവ് വി.ടി.ഭട്ടതിരിപ്പാടാണ്.

ചരിത്രബോധം ഒട്ടുമില്ലാത്ത ചരിത്രനിര്‍മ്മിതിയില്‍ ഒരു പങ്കും വഹിച്ചിട്ടില്ലാത്ത ചിലരുടെ അറിവിലേക്കായി ഇപ്പോള്‍ എടുത്തുപറയുന്നുവെന്ന് മാത്രം'

 

 

 

 

 

Viral News

Read more topics: vt balram, post, aganist, k sudakaran,
English summary
vt balram post aganist k sudakaran
topbanner

More News from this section

Subscribe by Email