Monday September 24th, 2018 - 12:31:am
topbanner

'പുന്നാര മോനേ ഏമ്പോക്കി'; എഴുത്തുകാരന്‍ അശോകന്‍ ചരുവിലിനെ അധിക്ഷേപിച്ച് വിടി ബല്‍റാം

NewsDesk
'പുന്നാര മോനേ ഏമ്പോക്കി'; എഴുത്തുകാരന്‍ അശോകന്‍ ചരുവിലിനെ അധിക്ഷേപിച്ച് വിടി ബല്‍റാം

കൊച്ചി: പ്രശസ്ത എഴുത്തുകാരന്‍ അശോകന്‍ ചരുവിനെ അധിക്ഷേപിച്ച് വിടി ബല്‍റാം എംഎല്‍എ. ഒരു ചര്‍ച്ചയുമായി ബന്ധപ്പെട്ട് ബല്‍റാം അധിക്ഷേപിച്ചതായി കാട്ടി എഴുത്തുകാരന്‍ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയാണ് പുറത്തുവിട്ടത്.

ഇതു സംബന്ധിച്ച് അശോകന്‍ ചരുവിലിന്റെ പോസ്റ്റ് ഇങ്ങനെയാണ്,


ഒരു സംവാദത്തിനിടക്ക് ബഹു: തൃത്താല എം.എല്‍.എ. ശ്രി.വി.ടി.ബാലറാം എന്നെ അധിക്ഷേപിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് താഴെ ചേര്‍ക്കുന്നു.
അദ്ദേഹത്തെ വിമര്‍ശിക്കുകയും 'നീ' എന്ന് അഭിസംബോധന നടത്തുകയും ചെയ്ത തൃത്താലയിലെ ഒരു വോട്ടറുടെ കമന്റിന് ഞാന്‍ ലൈക്ക് ചെയ്തതാണത്രെ പ്രകോപനം.
കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തു നിന്നും മാന്യമായ പെരുമാറ്റം മാത്രമേ നാളിതുവരെ എനിക്ക് പരിചയമുള്ളു.
സത്യത്തില്‍ യുവാവായ ഈ പൊതുപ്രവര്‍ത്തകനില്‍ ആദ്യകാലത്ത് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പതനത്തില്‍ ഞാന്‍ അങ്ങേയറ്റം സഹതപിക്കുന്നു.




അശോകന്‍ ചരുവിലിന്റെ പോസ്റ്റിന് മറുപടിയുമായി വിടി ബല്‍റാം രംഗത്തെത്തിയിട്ടുണ്ട്. തന്നെ അധിക്ഷേപിച്ച പോസ്റ്റിനെ ന്യായീകരിച്ചതിനാണ് എഴുത്തുകാരനോട് അതീ രീതിയില്‍ പറഞ്ഞതെന്നാണ് ബല്‍റാമിന്റെ വിശദീകരണം.

വിടി ബല്‍റാമിന്റെ പോസ്റ്റ് ഇങ്ങനെയാണ്,
 

എന്ത് വലിയ നുണയനാണ് സിപിഎം സാംസ്‌ക്കാരിക സംഘടനയുടെ പ്രസിഡണ്ടായ അശോകന്‍ ചരുവില്‍ എന്നയാള്‍! എത്ര കബളിപ്പിക്കുന്ന തരത്തിലാണ് അയാള്‍ ഒരു സ്‌ക്രീന്‍ ഷോട്ട് സ്വന്തം വാളില്‍ ഇട്ട് രോധിക്കുന്നത്!

എന്റെ വാളില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ ഒരാള്‍ വന്ന് ''പുന്നാര മോനേ', 'എമ്പോക്കി' എന്നൊക്കെപ്പറഞ്ഞ് അധിക്ഷേപം നടത്തിയ കമന്റ് ഇദ്ദേഹം ലൈക് ചെയ്തപ്പോള്‍ അതിലെ ഔചിത്യമാണ് ദീര്‍ഘകാലമായി ഫേസ്ബുക്ക് ഫ്രണ്ടായ ഇദ്ദേഹത്തോട് ചാറ്റ് ബോക്‌സില്‍ ചോദിച്ചത്. ലൈക് എന്നത് പൂര്‍ണ്ണ പിന്തുണയാണ് എന്നാണല്ലോ ഫേസ്ബുക്കിലെ സിപിഎമ്മുകാരുടെ വാദം. വ്യക്തിബന്ധം വച്ചുള്ള എന്റെ ചോദ്യത്തിന് ഈ സാംസ്‌ക്കാരിക നായകന്‍ നല്‍കിയ മറുപടിയാണ് ഞാനീ ഇടുന്ന യഥാര്‍ത്ഥ സ്‌ക്രീന്‍ ഷോട്ടില്‍ ഉള്ളത്. 'നീ' എന്നതൊഴിച്ചാല്‍ ആ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ പറഞ്ഞതില്‍ ഒരു തെറ്റും ഇല്ലാത്രേ. ആ കമന്റിന് ഇയാള്‍ 95 മാര്‍ക്കും എ പ്ലസ് ഗ്രേഡും നല്‍കുമത്രേ. സാംസ്‌ക്കാരിക നായകന് പരിഹാസം പൊട്ടിയൊലിക്കുകയാണ്.

എന്നാല്‍പ്പിന്നെ ഇയാള്‍ക്ക് ഒരപാകതയും തോന്നാത്ത ആ വാക്കുകള്‍ തന്നെ പറഞ്ഞ് ഈ ഫേസ്ബുക്ക് സൗഹൃദം അവസാനിപ്പിച്ചേക്കാമെന്ന് ഞാനും കരുതി. അതിന്റെ പേരില്‍ നിലവാര സര്‍ട്ടിഫിക്കറ്റുമായി നടക്കുന്നവരോട് നമോവാകം.

Read more topics: vt balram, mla, ashokan charuvil
English summary
vt balram mla abused ashokan charuvil
topbanner

More News from this section

Subscribe by Email