Friday April 26th, 2019 - 1:39:am
topbanner
topbanner

'ദാവൂദ് ഇബ്രാഹിമിനെയോ വീരപ്പനേയോ ആ പാര്‍ട്ടി ലേബലില്‍ മത്സരിപ്പിച്ചാലും ആ ചിഹ്നത്തില്‍ത്തന്നെ വോട്ട് ചെയ്യും'; ഇടതുപക്ഷത്തെ ട്രോളി

JB
'ദാവൂദ് ഇബ്രാഹിമിനെയോ വീരപ്പനേയോ ആ പാര്‍ട്ടി ലേബലില്‍ മത്സരിപ്പിച്ചാലും ആ ചിഹ്നത്തില്‍ത്തന്നെ വോട്ട് ചെയ്യും'; ഇടതുപക്ഷത്തെ ട്രോളി

പാലക്കാട്: കണ്‍മുന്നില്‍ വെച്ച് സ്വന്തം വരെ അവര്‍ വെട്ടിക്കൊന്നാലും ഏത് ദാവൂദ് ഇബ്രാഹിമിനെയോ വീരപ്പനേയോ ആ പാര്‍ട്ടി ലേബലില്‍ മത്സരിപ്പിച്ചാലും ആ ചിഹ്നത്തില്‍ത്തന്നെ വോട്ട് ചെയ്യുമെന്ന് അറിയാമെന്ന് വി.ടി ബല്‍റാം എം.എല്‍.എ. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇടതുപക്ഷത്തിനെതിരെ ശക്തമായ ട്രോളുമായി വി.ടി ബല്‍റാം എത്തിയിരിക്കുന്നത്. വടകരയിലെ സ്ഥാനാര്‍ഥിയായ കെ. മുരളീധരനു വേണ്ടി കെ.കെ രമ രംഗത്തിറങ്ങുന്നതിന് എതിരെ എഴുത്തുകാരി കൂടിയായ ശാരദക്കുട്ടി വിമര്‍ശനം നടത്തിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

കൊലപാതകം --> അക്രമ രാഷ്ട്രീയം --> രക്തസാക്ഷികള്‍ --> ഫാസിസം --> നവോത്ഥാനം --> കൊളോണിയലിസം --> പ്രതിക്രിയാവാതകം... അതുകൊണ്ട് എന്റെ വോട്ട് സഖാവ് ജയരാജന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.

കയ്യേറ്റം --> പരിസ്ഥിതിനാശം --> പണം തട്ടിപ്പ് --> ഫാസിസം --> നവോത്ഥാനം --> കൊളോണിയലിസം --> പ്രതിക്രിയാവാതകം... അതുകൊണ്ട് എന്റെ വോട്ട് സഖാവ് അന്‍വറിന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.

നടിയെ ആക്രമിക്കല്‍ --> അമ്മ --> സ്ത്രീ പീഢനം --> ഫാസിസം --> നവോത്ഥാനം --> കൊളോണിയലിസം --> പ്രതിക്രിയാവാതകം... അതുകൊണ്ട് എന്റെ വോട്ട് സഖാവ് ഇന്നസെന്റിന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.

കയ്യേറ്റം --> വ്യാജ പട്ടയം --> വനനശീകരണം --> ഫാസിസം --> നവോത്ഥാനം --> കൊളോണിയലിസം --> പ്രതിക്രിയാവാതകം... അതുകൊണ്ട് എന്റെ വോട്ട് സഖാവ് ജോയ്‌സ് ജോര്‍ജിന് തന്നെ. ഇടതുപക്ഷത്തിന് ഇന്ന് വല്ല്യ പ്രസക്തിയാണ്.

ഏതാണ്ട് ഈ മട്ടിലാണ് ഇപ്പോള്‍ 'ഇടതുപക്ഷ' ബുദ്ധിജീവികളുടേയും 'നിഷ്പക്ഷ'' ഉഡായിപ്പുകാരുടേയും തെരഞ്ഞെടുപ്പ് വിശകലനങ്ങള്‍. വളച്ചും ഒടിച്ചും ന്യായീകരിച്ച് ന്യായീകരിച്ച് പാവങ്ങള്‍ തളരുകയാണ്.

ഡേയ്, കണ്‍മുന്നില്‍ വച്ച് സ്വന്തം പിതാവിനെ വരെ അവര്‍ വെട്ടിക്കൊന്നാലും ഏത് ദാവൂദ് ഇബ്രാഹിമിനേയോ വീരപ്പനേയോ ആ പാര്‍ട്ടി ലേബലില്‍ മത്സരിപ്പിച്ചാലും നീയൊക്കെ ഇളിച്ചോണ്ട് പോയി കണ്ണുമടച്ച് ആ ചിഹ്നത്തില്‍ത്തന്നെ വോട്ട് ചെയ്യും എന്ന് എല്ലാവര്‍ക്കും നേരത്തേ അറിയാം. എന്നാല്‍പ്പിന്നെ ഇവിടെക്കിടന്ന് താത്വിക ഗീര്‍വ്വാണങ്ങളും ഡയലോഗും അടിക്കാതെ ചുമ്മാ അത് പോയങ്ങ് ചെയ്താ പോരേ?

 

Read more topics: vt balaram, aganist ldf,
English summary
vt balaram aganist ldf
topbanner

More News from this section

Subscribe by Email