topbanner
Tuesday May 30th, 2017 - 4:20:am
topbanner

വി.എസ്.അച്യുതാനന്ദന് കവടിയാര്‍ ഔദ്യോഗികവസതി അനുവദിച്ചു

rajani
വി.എസ്.അച്യുതാനന്ദന് കവടിയാര്‍ ഔദ്യോഗികവസതി അനുവദിച്ചു

തിരുവനന്തപുരം : ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന് ഔദ്യോഗികവസതിയായി കവടിയാര്‍ ഹൗസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഓഫീസ് അനുവദിക്കാത്തതിലും താമസ സൗകര്യം ഒരുക്കാത്തതിലും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ കുറഞ്ഞു പോയതിലും പരസ്യമായി പരിഭവം അറിയിച്ച് വി.എസ് രംഗത്തെത്തിയിരുന്നു.

ഇതില്‍ പ്രതിഷേധം അറിയിച്ച് ചൊവ്വാഴ്ച വിഎസ് ചീഫ് സെക്രട്ടറിയ്ക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കുകയും വി.എസിന് വസതി അനുവദിക്കുകയുമായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. സെക്രട്ടേറിയറ്റിന്റെ രണ്ടാം അനക്‌സില്‍ ഓഫിസ് വേണമെന്ന വിഎസിന്റെ ആവശ്യം സര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു.

വിവാഹ പൂര്‍വ ലൈംഗിക ബന്ധവും, അമിതാഭ് ബച്ചനും; രേഖയുടെ ജീവചരിത്രം വിവാദത്തിലേക്ക്

പോണ്‍സൈറ്റ് കാണുന്നവരുടെ ശ്രദ്ധയ്ക്ക് നിങ്ങളെക്കുറിച്ച് പുറംലോകം അറിയും

 

 

English summary
vs achuthananthan official house kavidiyar
topbanner topbanner

More News from this section

Subscribe by Email