Wednesday June 20th, 2018 - 10:09:pm
topbanner
Breaking News

ഓഫീസ് സൗകര്യങ്ങളില്‍ അതൃപ്തി പരസ്യമാക്കി വിഎസ്

RAJANI
ഓഫീസ് സൗകര്യങ്ങളില്‍ അതൃപ്തി പരസ്യമാക്കി വിഎസ്

തിരുവനന്തപുരം: ഓഫീസ് സൗകര്യങ്ങളില്‍ അതൃപ്തി പരസ്യമാക്കി ഭരണപരിഷ്‌കണര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍. ഐഎംജിയിലെ ഭരണപരിഷ്‌കരണ കമ്മിഷന്‍ ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണവേയാണ് വി.എസ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത്.

നിലവിലെ സൗകര്യങ്ങളില്‍ ഓഫീസ് പ്രവര്‍ത്തിക്കാനാവില്ലെന്നും വി.എസ് തുറന്നടിച്ചു.പുതിയ ഓഫീസ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദേഹം പറഞ്ഞു.

ഐഎംജിയിലെ ഓഫിസില്‍ സൗകര്യങ്ങള്‍ വിലയിരുത്താന്‍ നടത്തിയ സന്ദര്‍ശനത്തിനു ശേഷമായിരുന്നു വിഎസിന്റെ പ്രതികരണം. തിരുവനന്തപുരം ഐഎംജിയിലെ പുതുക്കിപ്പണിത പതിനൊന്നു മുറികളാണ് ഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫിസാക്കി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

 

 

English summary
vs achuthananthan office fecilities

More News from this section

Subscribe by Email