Saturday January 19th, 2019 - 2:10:am
topbanner

വിഎസിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ അന്തിമ തീരുമാനം പിബിയുടേത്

NewsDesk
വിഎസിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ അന്തിമ തീരുമാനം പിബിയുടേത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ് അച്യൂതാനന്ദന്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം പിബി എടുക്കുമെന്ന് കേന്ദ്രനേതാക്കള്‍. സംസ്ഥാന നേതൃയോഗത്തിനു മുന്‍പ് ഈ മാസം പത്തിന് വീണ്ടും പി.ബി യോഗം ചേരും. പ്രചാരണ നേതൃത്വം ആര്‍ക്കാണെന്നും യോഗം ചര്‍ച്ച ചെയ്യും.

അതേസമയം, മത്സരിക്കാന്‍ തയ്യാറാണെന്ന് വി.എസ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.

ഇതു സംബന്ധിച്ച് അനാവശ്യ തര്‍ക്കം പാടില്ലെന്ന് യെച്ചൂരി സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.തെരഞ്ഞെടുപ്പില്‍ വി.എസ് മത്സരിക്കുന്നതിനെ പി.ബി നേരത്തെ അനുകുലിച്ചു. പി.ബിയുടെ ഈ നിര്‍ദേശം കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളുകയായിരുന്നു.

മത്സര രംഗത്തു നിന്നും മാറി തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ നേതൃത്വം വി.എസ് ഏറ്റെടുക്കട്ടെ എന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷ അംഗങ്ങളും അഭിപ്രായപ്പെട്ടത്. തെരഞ്ഞെടുപ്പിനു ശേഷം വി.എസ് കൂടുതല്‍ ഉപാധികള്‍ മുന്നോട്ട് വയ്ക്കുമോ എന്നും ഔദ്യോഗിക നേതൃത്വത്തിനു ഭയമുണ്ട്. ഇതുകൂടി മുന്നില്‍ കണ്ടാണ് വി.എസിന്റെ സ്ഥാനാര്‍ഥിത്വത്തെ തന്നെ അവര്‍ എതിര്‍ക്കുന്നതും.

 

English summary
vs achuthananthan election decession pb
topbanner

More News from this section

Subscribe by Email