topbanner
Tuesday November 21st, 2017 - 7:58:am
topbanner
Breaking News

അധികാരം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോയെന്ന് ജാഗരൂകരായിരിക്കണമെന്ന് വിഎസ്

rajani
അധികാരം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോയെന്ന് ജാഗരൂകരായിരിക്കണമെന്ന് വിഎസ്

തിരുവനന്തപുരം: അധികാരം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെയെന്ന കാര്യത്തില്‍ ജാഗരൂകരായിരിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. വോട്ടേഴ്‌സ് അലയന്‍സിന്റെ ആഭിമുഖ്യത്തില്‍ പ്രസ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച വോട്ടര്‍മാരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രകടനപത്രികയില്‍ പറഞ്ഞ ഇനങ്ങള്‍ക്കിടയില്‍ പറയാത്ത കാര്യങ്ങളുമുണ്ടാകും, ഇത് കൂടി കണക്കിലെടുത്തുവേണം സര്‍ക്കാരിനെ വിലയിരുത്താന്‍. രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും തിരഞ്ഞെടുപ്പ് കാലത്ത് പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ എത്രമാത്രം പാലിക്കപ്പെടുന്നുവെന്ന അന്വേഷണം അധികാരത്തിലെത്തുന്നവര്‍ക്ക് അവരുടെ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടണമെന്നുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാവും.

കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെല്ലാം അവരുടേതയായ സാമ്ബത്തിക സാമൂഹ്യ നിലപാടുകളുണ്ട്. ചിലതെല്ലാം പ്രകടമായും മറ്റ് ചിലത് ഒളിച്ചുവച്ചും നടപ്പാക്കാന്‍ ശ്രമിക്കും. പ്രകടനപത്രിക എന്ത് പറയുന്നു എന്നതിനപ്പുറം എന്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നതാണ് പ്രധാനം.

സീരിയല്‍ രംഗത്തുള്ളവര്‍ ഞങ്ങളെ തമ്മില്‍ അകറ്റാന്‍ ശ്രമിച്ചിരുന്നു: സജി നായര്‍

നിത്യാമേനോന് സംവിധായകന്‍ താക്കീത് നല്‍കിയത് എന്തിന് ?

ഇ പി ജയരാജന്‍ ഒറ്റപ്പെടുന്നു: ഇ പിയെ കടന്നാക്രമിച്ച് സി പി എമ്മിന്റെ സൈബര്‍ പോരാളികള്‍

 

English summary
vs achuthananthan critizies government
topbanner topbanner

More News from this section

Subscribe by Email