Saturday September 22nd, 2018 - 7:28:am
topbanner

മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം കേന്ദ്ര-സംസ്ഥാന ഭരണങ്ങളുടെ വിലയിരുത്തലാകുമെന്ന വി.എസ് അച്യുതാനന്ദന്‍

Jikku Joseph
മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം കേന്ദ്ര-സംസ്ഥാന ഭരണങ്ങളുടെ വിലയിരുത്തലാകുമെന്ന വി.എസ് അച്യുതാനന്ദന്‍

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം കേന്ദ്ര-സംസ്ഥാന ഭരണങ്ങളുടെ വിലയിരുത്തലാകുമെന്ന് ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്ത് എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

യു.ഡി.എഫ് ഭരണത്തിലെ മന്ത്രിമാര്‍ ഇപ്പോഴും അഴിമതിക്കേസുകളില്‍പെട്ട് നടക്കുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ 55 വര്‍ഷത്തിനുള്ളില്‍ വന്ന പൊതുകടത്തിനു തുല്യമാണ് അഞ്ചു വര്‍ഷം കൊണ്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വരുത്തിവച്ചത്. കേന്ദ്രത്തില്‍ മോഡി തുടരുന്ന മുതലാളിത്ത പ്രീണനം ഇന്ത്യന്‍ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും വി.എസ് പറഞ്ഞു.

ഐസ്‌ക്രീം പാര്‍ലര്‍ കേസും പ്രചാരണ വിഷയമാക്കാന്‍ പരോക്ഷ പരാമര്‍ശവും വി.എസ് നടത്തി. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഇപ്പോഴും വിചാരണ തുടരുകയാണ്. ഈ കേസില്‍ വിചാരണ നേരിടുന്ന ആളെയാണ് യുഡിഎഫ് പുലിയെന്ന് വിശേഷിപ്പിക്കുന്നത്. ഈ പുലിയെ ഒരിക്കല്‍ കുറ്റിപ്പുറത്ത് കൂട്ടിലാക്കിയിട്ടുണ്ടെന്നും വിഎസ് കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ചു കൊണ്ട് പറഞ്ഞു. കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയിലെ മൊഴികളെ കുറിച്ച് കൂടുതല്‍ പറയുന്നില്ലെന്നും അമ്മ പെങ്ങമ്മാര്‍ ഇരിക്കുന്നതിനാല്‍ കൂടുതല്‍ പറയാന്‍ കഴിയില്ലെന്നായിരുന്നു വി.എസിന്റെ പരാമര്‍ശം.

English summary
v.s achuthanandan says about malapuram byelection
topbanner

More News from this section

Subscribe by Email