Sunday July 21st, 2019 - 12:20:pm
topbanner
topbanner

വി എന്‍ വാസവന്റ രണ്ടാംവട്ട മണ്ഡല പര്യടനത്തിന് തുടക്കമായി

JB
 വി എന്‍ വാസവന്റ രണ്ടാംവട്ട മണ്ഡല പര്യടനത്തിന് തുടക്കമായി

കോട്ടയം: കടുത്തുരുത്തിയിലെ ജനമനസുകള്‍ കീഴടക്കി വി എന്‍ വാസവന്‍ രണ്ടാംവട്ട മണ്ഡല പര്യടനത്തിന് തുടക്കമായി. റബര്‍ കര്‍ഷകര്‍ ഏറെയുള്ള മേഖലയില്‍ ഇടതുമുന്നണി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ടി ചെയ്ത കാര്യങ്ങളുടെ ഗുണഫലങ്ങള്‍ അനുഭവിച്ചവര്‍ സന്തോഷപൂര്‍വമാണ് സ്ഥാനാര്‍ത്ഥിയെ വരവേറ്റത്.

നിശ്ചയിച്ച് ഉറപ്പിച്ച സ്വീകരണ സ്ഥലങ്ങളെക്കാള്‍ ജനങ്ങള്‍ വഴിയോരങ്ങളില്‍ കാത്തുനിന്ന് തങ്ങളുടെ പിന്‍തുണ അറിയിക്കുകയായിരുന്നു. മണ്ഡലത്തിന്റെ അതിര്‍ത്തിയായ കാണക്കാരിയിലെ ലോകോളജില്‍ നിന്നാണ് ഇന്നലത്തെ പര്യടനങ്ങള്‍ക്ക് തുടക്കമായത്.

സ്ഥാനാര്‍ത്ഥിയുടെ വരവ് കാത്തിരുന്ന വിദ്യാര്‍ത്ഥികള്‍ അവേശപൂര്‍വമാണ് സ്വീകരിച്ചത്. ഇവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി കുറയേറ സമയം ചിലവിട്ടു. തങ്ങളുടെ പിന്‍തുണ ഇടതുപക്ഷത്തിനും വി എന്‍ വാസവനുമാണെന്ന് കുട്ടികള്‍ ഉറപ്പ് നല്‍കിയാണ് കാമ്പനില്‍ നിന്ന് യാത്രയാക്കിയത്.
തുടര്‍ന്ന് കടുത്തുരുത്തി, പെരുവ എന്നിവിടങ്ങളിലെ ഓഫീസുകള്‍, തൊഴില്‍ ശാലകള്‍, അഗതി മന്ദരങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥി സന്ദര്‍ശനം നടത്തി.കുറവിലങ്ങാട് ഫെറോന പള്ളി, മള്ളിയൂര്‍ ക്ഷേത്രം തുടങ്ങിയ പ്രധാന ആരാധനാലയങ്ങളും ഇന്നലെ സന്ദര്‍ശിച്ചു.

 

English summary
vn vasavan second time election campain starts
topbanner

More News from this section

Subscribe by Email