Tuesday May 21st, 2019 - 8:56:pm
topbanner
topbanner

വി.എന്‍ വാസവനെ നെഞ്ചോട് ചേര്‍ത്ത് ഏറ്റുമാനൂര്‍

JB
വി.എന്‍ വാസവനെ നെഞ്ചോട് ചേര്‍ത്ത് ഏറ്റുമാനൂര്‍

കോട്ടയം: സ്ഥാനാര്‍ഥിയുടെ വരവിന്റെ അറിയിപ്പുമായി വാഹനം വന്നു . ഇതോടെ വഴിയരികിലും വീടുകളുടെ വരാന്തയിലും മുറ്റത്തുമായി സ്ത്രീകളടക്കമുള്ളവര്‍ കാത്തുനില്‍ക്കുന്നു. പിന്നാലെ തുറന്ന വാഹനത്തില്‍ വി എന്‍ വാസവന്‍ വരുന്നു. കാത്തുനിന്നവര്‍ നിറഞ്ഞ ചിരിയുമായി വാസവനെ അഭിവാദ്യം ചെയ്യുന്നു. കൈ വീശി പ്രത്യഭിവാദ്യം. വോട്ടും മനസും വാസവനൊപ്പമെന്ന് അറിയിച്ച് ഓരോരുത്തരും വീണ്ടും അഭിവാദ്യം ചെയ്യുന്നു. ഇത് സ്ഥാനാര്‍ഥി പര്യടനത്തിലെ സ്വീകരണ കേന്ദ്രങ്ങളിലേക്ക് എത്തും മുമ്പുള്ള കാഴ്ച. കോട്ടയം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എന്‍ വാസവന്‍ ഏറ്റുമാനൂര്‍ നിയമസഭാ മണ്ഡലത്തില്‍ നടത്തിയ രണ്ടാം ഘട്ട പൊതുപര്യടനത്തിന്റെ ആവേശചിത്രമാണിത്. സ്വീകരണ കേന്ദ്രങ്ങളും ആവേശക്കടലായി മാറി. തീ പോലെ നിന്ന വെയിലിനെ കൂസാതെയായിരുന്നു ഉച്ചയ്ക്കു മുമ്പ് വരെ ഓരോയിടത്തേയും സ്വീകരണം. ഉച്ച കഴിഞ്ഞപ്പോള്‍ പെയ്ത മഴയ്ക്കും ആവേശ സൂര്യനെ മറയ്ക്കാനായില്ല.

ഏറ്റുമാനൂര്‍ നഗരസഭ, അതിരമ്പുഴ, നീണ്ടൂര്‍, അയ്മനം, ആര്‍പ്പൂക്കര, തിരുവാര്‍പ്പ്, കുമരകം പഞ്ചായത്തുകളിലായിരുന്നു പര്യടനം. കറ്റോട് കവലയില്‍നിന്ന് തുടക്കം. കോട്ടയത്തെ മുതിര്‍ന്ന അഭിഭാഷകനും ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ അഡ്വ. വി കെ സത്യവാന്‍ നായര്‍ പര്യടനം ഉദ്ഘാടനം ചെയ്തു. അനശ്വര രക്തസാക്ഷി ബാബു ജോര്‍ജിന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് വാസവന്‍ ബുധനാഴ്ചത്തെ പര്യടനം ആരംഭിച്ചത്. സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ അണിനിരന്ന ഉജ്വല വരവേല്‍പ്പാണ് സ്ഥാനാര്‍ഥിക്ക് നല്‍കിയത്. സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ടി ജി വിജയകുമാര്‍ വാസവന് പിന്തുണയറിയിച്ച് സ്വീകരിക്കാനെത്തി. അടുത്ത സ്വീകരണ കേന്ദ്രങ്ങളില്‍കരകാട്ടത്തോടെയായിരുന്നു വരവേല്‍പ്പ്. എല്ലായിടത്തും സ്ത്രീകളുടെ വന്‍ പങ്കാളിത്തം.
മെഡിക്കല്‍ കോളേജിലും ,തൊമ്മന്‍ കവലയിലും ,പിണഞ്ചിറ കുഴിയിലും ,കരിപ്പയിലും ,അയ്മ നത്തുമെല്ലാം നാടുണര്‍ത്തിയ സ്വീകരണങ്ങള്‍ .... അണ മുറിയാതെ പെയ്ത വേനല്‍ മഴയിലും ചോരാത്ത പോരാട്ട വീര്യവുമായി സ്വീകരണ കേന്ദ്രങ്ങള്‍ ചെങ്കടലാക്കിയ ജന സഞ്ചയം ,എല്‍ ഡി എഫ് നേതാക്കളായ ടി ആര്‍ രഘുനാഥന്‍ ,കെ അനില്‍കുമാര്‍ ,എം.എസ് സാനു ,ബിനു ബോസ് ,കെ എന്‍ വേണുഗോപാല്‍ ,കെ എന്‍ രവി ,വി ജയപ്രകാശ് ,മഹേഷ് ചന്ദ്രന്‍ എന്നിവരും സ്ഥാനാര്‍ത്ഥി െക്കൊപ്പമുണ്ടായിരുന്നു

 

English summary
vm vasavan election campain ettumanoor
topbanner

More News from this section

Subscribe by Email