Wednesday March 20th, 2019 - 5:17:pm
topbanner
topbanner

പിണറായി രാഷ്ട്രീയ ഭീരുവെന്ന് വി.എം സുധീരന്‍

rajani v
പിണറായി രാഷ്ട്രീയ ഭീരുവെന്ന് വി.എം സുധീരന്‍

കൊച്ചി: ഹൈകോടതിയുടെ ഭാഗത്തുനിന്നും രൂക്ഷമായ പ്രതികരണമുണ്ടായിട്ടും തോമസ്ചാണ്ടിയുടെ രാജി ആവശ്യപ്പെടാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി പിണറായി ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് വിഎം സുധീരന്‍.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ പണത്തിന്റെ കരുത്തില്‍ ആരെയും വരുതിയിലാക്കാം എന്നുള്ള തോമസ് ചാണ്ടി തിയറിയില്‍ മുഖ്യമന്ത്രിയും വീണിരിക്കുകയാണ്.മന്ത്രി ചാണ്ടിയോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന മുഖ്യമന്ത്രിയെ ഇപ്പോള്‍ കൂട്ടുപ്രതിയായിട്ടാണ് ജനങ്ങള്‍ കാണുന്നത്.

ജനവികാരവും സംസ്ഥാന താത്പര്യവും ഇടതുമുന്നണിയിലെ പൊതു അഭിപ്രായവും തീര്‍ത്തും തള്ളിക്കളഞ്ഞ് നിയമലംഘകനായ മന്ത്രി തോമസ് ചാണ്ടിക്ക് മുന്നില്‍ വിനീത വിധേയനായി നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇങ്ങനെ ഒരു രാഷ്ട്രീയ ഭീരുവായി തുടരുന്നതിലും നല്ലത് രാജിവച്ചൊഴിയുകയാണെന്ന് സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

Viral News

Read more topics: vm sudheeran, pinarayi, resignation
English summary
vm sudheeran wants pinarayi resignation
topbanner

More News from this section

Subscribe by Email