Wednesday September 19th, 2018 - 4:56:am
topbanner
Breaking News

ബിഡിജെഎസ് ചാപിള്ളയെന്ന് വി.എം.സുധീരന്‍

NewsDesk
ബിഡിജെഎസ് ചാപിള്ളയെന്ന് വി.എം.സുധീരന്‍

തിരുവനന്തപുരം: എസ്എന്‍ഡിപിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ഭാരത് ധര്‍മ്മ ജനസേന ചാപിള്ളയാണെന്നു കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. ബിഡിജെഎസുമായി സഖ്യത്തിനോ ചര്‍ച്ചയ്‌ക്കോ ഇല്ലെന്നും സുധീരന്‍ പറഞ്ഞു.

പശ്ചാത്താപം കൊണ്ടാകും വെള്ളാപ്പള്ളി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രശംസിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍.ശങ്കര്‍ പ്രതിമ അനാവരണ ചടങ്ങിലേക്കു ക്ഷണിച്ച ശേഷം മുഖ്യമന്ത്രിയെ മാറ്റിനിര്‍ത്തിയത് വിലകുറഞ്ഞ നടപടിയായിപ്പോയി.

അതിലുള്ള പശ്ചാത്താപം കൊണ്ടായിരിക്കാം മുഖ്യമന്ത്രിയെ പ്രശംസിച്ചത്. ഏതായാലും ആ പ്രശംസയില്‍ സംതൃപ്തി തോന്നിയെന്നും സുധീരന്‍ പറഞ്ഞു.

 

 

English summary
vm sudheeran statement against bdjs
topbanner

More News from this section

Subscribe by Email