Tuesday March 26th, 2019 - 7:55:am
topbanner
topbanner

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച്‌ വി എം സുധീരന്‍

RA
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച്‌ വി എം സുധീരന്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകുന്ന സാഹചര്യം ഒഴിവാക്കണമായിരുന്നുവെന്ന് വി എം സുധീരന്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ ഇല്ലെന്നും കൂടുതല്‍ യുവാക്കള്‍ തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരണമെന്നും സുധീരന്‍ നിര്‍ദ്ദേശിച്ചു.

സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കുന്നതില്‍ ഇനി ഒട്ടും അമാന്തം ഉണ്ടാകരുത്. കോണ്‍ഗ്രസിന് 20 സീറ്റും ലഭിക്കാന്‍ അനുകൂലമായ സാഹചര്യമാണ് കേരളത്തില്‍. അതുകൊണ്ട് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതില്‍ ഇനിയും താമസം വരരുതെന്നും അദ്ദേഹം പറഞ്ഞു.കെ എം മാണിയും പി ജെ ജോസവും തമ്മില്‍ കേരള കോണ്‍ഗ്രസില്‍ സീറ്റ് തര്‍ക്കം മുറുകുന്നതിനെതിരെയും വി എം സുധീരന്‍ വിമര്‍ശനം ഉന്നയിച്ചു.

English summary
vm sudheeran respons election candidate issue
topbanner

More News from this section

Subscribe by Email